ഇത് പണിയാകുമെന്ന് ഭാര്യ പറഞ്ഞിരുന്നു, അവളെ തിരിച്ച് കളിയാക്കി വിട്ട ശേഷമാണ് ഞാന്‍ പോയത്, പക്ഷെ..: വിനയ് ഫോര്‍ട്ട്

‘രാമചന്ദ്ര ബോസ് ആന്റ് കോ’ ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വലിയ പ്രമോഷനുകളോ ഒന്നുമില്ലാതിരുന്ന ചിത്രത്തിന് പ്രമോഷന്‍ നല്‍കിയത് വിനയ് ഫോര്‍ട്ട് ആണ്. പ്രസ് മീറ്റല്‍ വളരെ വ്യത്യസ്തമായൊരു ലുക്കിലാണ് വിനയ് എത്തിയത്. ഇത് ശ്രദ്ധിക്കപ്പെടുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയുമായിരുന്നു.

ഈ മേക്കോവറിനെ കുറിച്ച് വിനയ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘അപ്പന്‍’ സിനിമയുടെ സംവിധായകന്‍ മജുവിനൊപ്പം ചെയ്യുന്ന സിനിമയാണ് ഈ മേക്കോവറിന് കാരണം. ‘പെരുമാനി’ എന്ന് പേരിട്ട ചിത്രത്തില്‍ വളരെ വിചിത്രമായ വേഷത്തിലാണ് വിനയ് എത്തുന്നത്.

സിനിമയ്ക്ക് വേണ്ടി ഇത്തരത്തിലൊരു മേക്കോവര്‍ ചെയ്തിരിക്കുമ്പോള്‍ അഭിനയിച്ച മറ്റൊരു സിനിമയുടെ പ്രസ് മീറ്റില്‍ പങ്കെടുക്കാന്‍ ഒരു നടന്‍ എന്ന നിലയില്‍ മടി തോന്നേണ്ട ആവശ്യമില്ല. വേണമെങ്കില്‍ തനിക്ക് ഇതിലൊന്നും പങ്കെടുക്കാതെ ഇരിക്കാമായിരുന്നു.

പക്ഷേ ഒരു അഭിനേതാവാകുമ്പോള്‍ രൂപം ഇടയ്ക്കിടെ മാറിക്കോണ്ടിരിക്കും. തന്നെ സംബന്ധിച്ചിടത്തോളം തന്റെ കഥാപത്രവും സിനിമയും തന്നെയാണ് പ്രധാനം. അല്ലായിരുന്നെങ്കില്‍ മീശ വടിച്ച് പോകാമായിരുന്നു. സംഭവം കാണുമ്പോള്‍ കുറച്ച് ചിരിയൊക്കെ വരും എന്ന് തോന്നിയിരുന്നെങ്കിലും ഇത്രയേറെ വൈറലാകുമെന്ന് വിചാരിച്ചില്ല.

പ്രസ് മീറ്റിന് പോകുമ്പോള്‍ അന്ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ നിക്കുമ്പോള്‍ ഭാര്യ പറഞ്ഞു ഇത് പണിയാകുമെന്ന്. താന്‍ ഇട്ട ടീഷര്‍ട്ടിനെ കുറിച്ചാണ് അവള്‍ പറഞ്ഞത്. നാസയുടെ ഒരു ടീഷര്‍ട്ടായിരുന്നു അത്. താന്‍ തിരിച്ച് അവളെ കളിയാക്കിയാണ് പോകുന്നത്.

എല്ലാം കഴിഞ്ഞ് വീട്ടില്‍ ചെന്നപ്പോഴേയ്ക്ക് അവള്‍ തിരിച്ച് ചോദിച്ചു, ഇപ്പൊ എന്തായീന്ന്. ഈ ലുക്ക് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത് ശരിക്കും ഞെട്ടിച്ചു. പ്രസ്മീറ്റില്‍ എത്തുമ്പോഴോ അത് കഴിഞ്ഞ് ഇറങ്ങുമ്പോഴോ എനിക്ക് ഒന്നും തോന്നിയില്ല. ഇതെല്ലാം കഴിഞ്ഞാണ് ഞാന്‍ ഈ സംഭവങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം