വിനയ് ഫോര്‍ട്ടിന്റെ ലിപ്‌ലോക് ചര്‍ച്ചയാവാത്തത് എന്താ? ഈ സീനിനെ കുറിച്ച് ഞാനൊരു സാധനം എഴുതട്ടെ..; 'ആട്ടം' പ്രസ് മീറ്റില്‍ മറുപടിയുമായി താരം

2024ലെ ആദ്യ റിലീസ് ആയി തിയേറ്ററുകളില്‍ എത്തിയ സിനിമകളില്‍ ഒന്നാണ് ‘ആട്ടം’. വിനയ് ഫോര്‍ട്ടിനെ നായകനാക്കി ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ചിത്രം ഐഎഫഎഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. ചിത്രത്തിലെ ലിപ്‌ലോക് സീനിനെ കുറിച്ച് വിനയ് ഫോര്‍ട്ടും അണിയറ പ്രവര്‍ത്തകരും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ എത്തിയ ഒരു ചോദ്യത്തോടാണ് വിനയ് ഫോര്‍ട്ട് പ്രതികരിച്ചത്. ‘സാധാരണ സിനിമകള്‍ ഒക്കെ ഇറങ്ങിക്കഴിഞ്ഞാല്‍ ലിപ്‌ലോക് സീനുകള്‍ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ഈ പടം ഇറങ്ങിയിട്ടും വിനയ് ഫോര്‍ട്ടിന്റെ ആ സീനുകള്‍ ചര്‍ച്ചയായില്ല, അത് എന്തുകൊണ്ടാകും?’ എന്ന ചോദ്യത്തിനാണ് വിനയ് മറുപടി നല്‍കിയത്.

”ഞങ്ങള്‍ അത് ചര്‍ച്ചയാക്കാതത്താണ്. ഇത് 2024 അല്ലേ, അതിലൊന്നും വലിയ പ്രസക്തിയില്ല. അത് ചെയ്തപ്പോഴും അങ്ങനെ വലിയ പ്രത്യേകത തോന്നിയില്ല. മറ്റ് ഏതൊരു സീന്‍ ചെയ്യുന്നത് പോലെയുള്ള ഒരു സീന്‍ മാത്രമായിരുന്നു. ആ സിനിമയെ സംബന്ധിച്ച് വളരെ പ്രധാന്യം അര്‍ഹിക്കുന്ന സീന്‍ ആണത്” എന്നാണ് വിനയ് ഫോര്‍ട്ടിന്റെ മറുപടി.

ഈ സീനിന് പിന്നിലെ രസകരമായ മറ്റൊരു കഥ സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയും പങ്കുവയ്ക്കുന്നുണ്ട്. ”ലിപ്‌ലോക് ഒക്കെ ഒരു ചര്‍ച്ചയാക്കുന്ന അവസ്ഥ ഇവിടെ മാത്രമേ ഉണ്ടാവുകയുള്ളു എന്നാണ് ഞാന്‍ വിചാരിച്ചത്. യുഎസില്‍ വച്ച് പടം കാണിച്ചപ്പോള്‍, അവിടൊരു മലയാളി, ഒരു മീഡിയാക്കാരന്‍ സംസാരിച്ചു.”

”എന്നെ പിടിച്ച് മാറ്റി നിര്‍ത്തിയിട്ട് പറഞ്ഞു, ‘അതേയ് ഇതിനകത്ത് ഒരു ലോങ് ലിപ്‌ലോക് സീന്‍ ഉണ്ടല്ലോ, സാധാരണ മലയാളത്തില്‍ കാണാത്തത് അല്ലേ, ഞാന്‍ അത് വച്ച് ഒരു സാധനം എഴുതട്ടെ’ എന്ന്. ഞാന്‍ പറഞ്ഞു, മുട്ടുകാല്‍ തല്ലി ഒടിക്കുമെന്ന്. അങ്ങനെയൊന്നും ചെയ്യണ്ടെന്ന് പറഞ്ഞു.”

”എന്നോട് പറഞ്ഞു, ട്രെയ്‌ലറില്‍ നിങ്ങള്‍ അത് വിട്, ടീസറില്‍ അത് വിട് എന്നൊക്കെ.. അത് അങ്ങനെ കാണാത്ത ആളുകള്‍ മതി. 2024ല്‍ ഒക്കെ ഇതൊരു ചര്‍ച്ചയാണോ?” എന്നാണ് സംവിധായകന്‍ ചോദിക്കുന്നത്. അതേസമയം, ഓരോരുത്തര്‍ക്കും താല്‍പര്യമുള്ളതിനെ കുറിച്ചല്ലേ ചോദിക്കുള്ളു എന്ന് തമാശയോടെ കലാഭവന്‍ ഷാജോണും പറയുന്നുണ്ട്.

Latest Stories

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി