ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്, ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്‌ടറാണ്: വിനയ് ഫോർട്ട്

വിനയ് ഫോർട്ട് പ്രധാന കഥാപാത്രമായെത്തിയ മജു സംവിധാനം ചെയ്ത ‘പെരുമാനി’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഇപ്പോഴിതാ ഫഹദ് ഫാസിലിനെ കുറിച്ചും ഫഹദ് സിനിമയുടെ പ്രൊമോഷൻ ചെയ്യില്ല എന്ന വാദത്തെ കുറിച്ചും സംസാരിക്കുകയാണ് വിനയ് ഫോർട്ട്. ഫഹദ് ഫാസിലിനൊക്കെ ഈ സമയത്തും പ്രൊമോഷൻ ഇല്ലെങ്കിലും ഓക്കെയാണ് എന്നാണ് വിനയ് ഫോർട്ട് പറയുന്നത്. മഹേഷിൻ്റെ പ്രതികാരത്തിൻ്റെ ടൈമിലൊക്കെ ഒരുപാട് പ്രൊമോഷന് പോവുകയും ടി.വി പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള ആളാണ് ഫഹദെന്നും ഇപ്പോഴും അത് ചെയ്യുന്നുണ്ടെന്നും വിനയ് ഫോർട്ട് പറയുന്നു.

“അത്യന്തികമായി സിനിമ നന്നാവുക എന്നതാണ് പ്രധാനം. ഫഹദ് ഫാസിലിനൊക്കെ ഈ സമയത്തും പ്രൊമോഷൻ ഇല്ലെങ്കിലും ഓക്കെയാണ്. എന്നിട്ടും അയാൾ ഓടി നടന്ന് ആവേശത്തിൻ്റെ പ്രൊമോഷൻ ചെയ്തു. അയാൾ കോളേജിൽ പോവുന്നതും ഡാൻസ് കളിക്കുന്നതുമൊക്കെ ഞാൻ കണ്ടു.

അപ്പോൾ പ്രൊമോഷൻ ഇല്ലായെന്ന് പറയുന്നത് തെറ്റാണ്. ഒന്ന് ആലോചിച്ച് നോക്കിയാൽ മനസിലാവും, മഹേഷിൻ്റെ പ്രതികാരത്തിൻ്റെ ടൈമിലൊക്കെ ഒരുപാട് പ്രൊമോഷന് പോവുകയും ടി.വി പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള ആളാണ് ഫഹദ്.

പിന്നെ ഒരു കാര്യമുണ്ട്, ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്‌ടറാണ്. അതിനപ്പുറത്തേക്ക് അയാൾക്ക് വലിയ ക്രെഡിബിലിറ്റിയുണ്ട്. അതുകൊണ്ട് പ്രൊമോഷൻ അത്ര ഇല്ലെങ്കിലും അയാൾക്ക് ഓക്കെയാണ്. എന്നാലും പ്രൊമോഷൻ ചെയ്യും. അയാൾ ഏതോ കോളേജിൽ പോയി ഡാൻസ് കളിക്കുന്നത് വരെ ഞാൻ കണ്ടു. അയാൾ പ്രൊഡ്യൂസ് ചെയ്ത പടമായത് കൊണ്ട് മലയൻ കുഞ്ഞിനും നല്ല പ്രൊമോഷൻ ഉണ്ടായിരുന്നു.

പക്ഷെ മഹേഷിൻ്റെ പ്രതികാരമൊക്കെ പ്രൊമോഷൻ ചെയ്‌ത പോലെ ഇപ്പോൾ ഒരു പടം പ്രൊമോഷൻ ചെയ്യേണ്ട ആവശ്യമില്ല. കാരണം ഫഹദിനെ പോലെ പാൻ ഇന്ത്യൻ റീച്ചുള്ള ഒരു ആക്‌ടർ എന്തായാലും കേരളത്തിലില്ല. അയാളുടെ സിനിമയുടെ ബിസിനസ് ഓൾറെഡി സേഫാണ്. നമ്മളൊക്കെ ചെയ്യുന്ന കുഞ്ഞ് സിനിമകൾ നല്ലതാണെന്ന് ആളുകൾ അറിഞ്ഞാൽ മാത്രമേ തിയേറ്ററിൽ വരുകയുള്ളൂ.” എന്നാണ് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ വിനയ് ഫോർട്ട് പറഞ്ഞത്.

അതേസമയം വേറിട്ട ഭാവപ്രകടനങ്ങളോടെയും വ്യത്യസ്തമായ വേഷപ്പകർച്ചകളിലൂടെയും അഭിനേതാക്കൾ പ്രത്യക്ഷപ്പെടുന്ന ‘പെരുമാനി’യിൽ എഴുപതോളം കഥാപാത്രങ്ങളുണ്ട്. ഓരോ കഥാപാത്രങ്ങളും അവരുടേതായ ഛേഷ്ഠകളാൽ വ്യത്യസ്തത പുലർത്തുന്നു. കഥയിലേക്ക് വരികയാണെങ്കിൽ പ്രേക്ഷകരെ ആകാംക്ഷഭരിതമാക്കുന്ന ഇൻസിഡന്റികളും രസകരമായ നിമിഷങ്ങളും ആക്സ്മികമായ വിഷയങ്ങളും ചിത്രത്തിൽ കാണാം.

സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന പ്രോപ്പർട്ടികളും ചിത്രത്തിന്റെ കളർ പാറ്റേണും മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത തരത്തിലുള്ള ദൃശ്യാനുഭവം പ്രേക്ഷകർക്ക് നൽകും എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഫിക്ഷനാണെങ്കിൽ വേറിട്ട സമീപനമാണ് ചിത്രത്തിനുള്ളത്.

ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. നവാസ് വള്ളിക്കുന്ന്, ദീപ തോമസ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം