ഓടാത്ത പടത്തിൽ മരിച്ച് അഭിനയിച്ചിട്ട് ഒരു കാര്യവുമില്ല, 'ഗോൾഡി'ൽ എന്റെ ക്യാരക്ടർ എന്താണ് സീൻ എന്താണെന്ന് അറിയാതെയാണ് അഭിനയിച്ചത്: വിനയ് ഫോർട്ട്

മലയാള സിനിമയിൽ എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യുന്ന താരമാണ് വിനയ് ഫോർട്ട്. അടുത്തിടെ ഇറങ്ങിയ ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’, ആനന്ദ് ഏകർഷിയുടെ ‘ആട്ടം’ എന്നീ സിനിമകളിലും മികച്ച പ്രകടനമാണ് വിനയ് ഫോർട്ട് കാഴ്ചവെച്ചത്.

ഇപ്പോഴിതാ തന്റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും മറ്റും സംസാരിക്കുകയാണ് വിനയ് ഫോർട്ട്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘ഗോൾഡ്’ എന്ന ചിത്രത്തിൽ കഥാപാത്രമെന്താണ് എന്ന് പോലും അറിയാതെയാണ് അഭിനയിച്ചതെന്ന് വിനയ് ഫോർട്ട് പറയുന്നു.

“ഒരു ഗംഭീര പടത്തിൽ ഒരു ഡീസൻ്റ് കഥാപാത്രം ചെയ്‌ത്‌ ഡീസൻ്റ് ആയി അഭിനയിച്ചു കഴിഞ്ഞാൽ അതാണ് ശ്രദ്ധിക്കപ്പെടുക. അതാണ് നമുക്ക് ഗുണം ചെയ്യുക. ഓടാത്ത ഒരു പടത്തിൽ മരിച്ച് അഭിനയിച്ച് ഭയങ്കര പെർഫോമൻസ് കാഴ്ച വെച്ചിട്ട് ഒരു കാര്യവുമില്ല. അൽഫോൺസ് പുത്രൻ്റെ ഗോൾഡ് എന്ന സിനിമയിൽ രണ്ട് സീനേ ഉണ്ടായിരുന്നുള്ളൂ. അൽഫോൺസ് വിളിച്ചു, എന്റെ ക്യാരക്ടർ എന്താണ് സീൻ എന്താണെന്ന് അറിയാതെയാണ് ഞാൻ പോയി അഭിനയിച്ചത്.

ഒരു ഗംഭീര പടത്തിൽ ഒരു ഡീസൻ്റ് കഥാപാത്രം ചെയ്‌ത്‌ ഡീസൻ്റ് ആയി അഭിനയിച്ചു കഴിഞ്ഞാൽ അതാണ് ശ്രദ്ധിക്കപ്പെടുക. അതാണ് നമുക്ക് ഗുണം ചെയ്യുക. ഓടാത്ത ഒരു പടത്തിൽ മരിച്ച് അഭിനയിച്ച് ഭയങ്കര പെർഫോമൻസ് കാഴ്ച വെച്ചിട്ട് ഒരു കാര്യവുമില്ല. അൽഫോൺസ് പുത്രൻ്റെ ഗോൾഡ് എന്ന സിനിമയിൽ രണ്ട് സീനേ ഉണ്ടായിരുന്നുള്ളൂ. അൽഫോൺസ് വിളിച്ചു, എന്റെ ക്യാരക്ട‌ർ എന്താണ് സീൻ എന്താണെന്ന് അറിയാതെയാണ് ഞാൻ പോയി അഭിനയിച്ചത്.

പുതിയ ഡയറക്‌ടർ ആണ് വിളിക്കുന്നതെങ്കിൽ, ഈ മൂന്നാല് സീനാണ് ഉള്ളത് എങ്കിൽ അഭിനയിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പണി ഏകദേശം ഒരുപോലെയാണ്. 90% സിനിമകൾക്കും നമ്മൾ പണിയെടുക്കേണ്ടി വരും. അഞ്ചാറ് സീനുള്ള ക്യാരക്‌ടറുകൾ ചെയ്യുന്നതിനേക്കാളും നമുക്ക് നല്ലത് ഒരു മേജർ റോൾ ചെയ്യുന്നതാണ്. ഇത്രയും കാലമായില്ലേ, ഇനി നമ്മുടേത് കൂടെ അവകാശപ്പെടാവുന്ന സിനിമകളുടെ ഭാഗമാവുക എന്നതാണ് നല്ലത്. പക്ഷേ ഒരു 10 സീനുള്ള മൈൻഡ് ബ്ലോയിങ് ക്യാരക്‌ടർ ആണെങ്കിൽ ഞാൻ ചെയ്യും.” എന്നാണ് റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനയ് ഫോർട്ട് പറഞ്ഞത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി