ഞാനും ഇടയില്‍ കേറി പറയുന്നുണ്ട്, അത് ഡയലോഗില്‍ ഇല്ലാത്തതാണ്: വിനയ് ഫോര്‍ട്ട്

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സിനിമകളില്‍ ഏറെ ചര്‍ച്ചകളും വിവാദങ്ങളും നേരിട്ട ചിത്രമാണ് ‘ചുരുളി’. വിനയ് ഫോര്‍ട്ട് ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി എന്നിവര്‍ അണിനിരന്ന ചിത്രം വിമര്‍ശനങ്ങള്‍ക്കൊപ്പം പ്രശംസയും നേടിയിരുന്നു. ചുരുളി സെറ്റിലെ ലിജോ ജോസിനെ കുറിച്ച് പറയുകായാണ് വിനയ് ഫോര്‍ട്ട്.

ചിത്രത്തിന്റെ ഷൂട്ടിന് മോണിറ്റര്‍ ഉണ്ടായിരുന്നില്ലെന്നും ആകെ ഉണ്ടായിരുന്നത് ചെറിയ ഒരു മൊബൈല്‍ പോലെ ഒരു സാധനമാണ് എന്നും അതില്‍ നോക്കിയാണ് പരിപാടികള്‍ മുഴുവന്‍ ചെയ്തതെന്നും വിനയ് പറഞ്ഞു.

ലിജോ ചേട്ടന്റെ സിനിമകളില്‍ അദ്ദേഹത്തിന്റെ വിഷന്‍ മാത്രമാണ് ഉണ്ടാവുക. ഒരു വണ്‍ മാന്‍ ഷോയാണ് അദ്ദേഹത്തിന്റെ സിനിമകള്‍. സിനിമയില്‍ ചെമ്പന്‍ ചേട്ടനും സുര്‍ജിത്ത് ചേട്ടനും കൂടെ വേട്ടക്ക് പോകുന്ന സീനുണ്ട്. വേട്ട കഴിഞ്ഞ് വരുമ്പോള്‍ നീ ഒന്നിനും കൊള്ളാത്തവനാണ് എന്ന് പറയുന്ന ഡയലോഗ് പറഞ്ഞ് അവര്‍ അടി ആകുന്നുണ്ട്.

അതൊക്കെ കഴിഞ്ഞ് ചേച്ചി ഇറങ്ങി വന്ന് അവരും തെറി പറയും. അങ്ങനെ തെറിയുടെ അഭിഷേകമാണ്. എന്റെ കഥാപാത്രം ആ സമയത്ത് പാവത്താനില്‍ നിന്നും പതുക്കെ മാറി വരുന്ന അവസ്ഥയാണ്. സുര്‍ജിത്തേട്ടന്‍ വീണ്ടും തെറി പറയാന്‍ വന്നപ്പോള്‍ ഞാനും ഇടയില്‍ കേറി പറയുന്നുണ്ട്.

ലിജോ ചേട്ടനോട് ചോദിക്കാന്‍ ബുദ്ധിമുട്ട് തോന്നിയത് കൊണ്ട് ഞാന്‍ ചെമ്പന്‍ ചേട്ടനോട് ചോദിച്ചു പറയട്ടെയെന്ന്. ”നീ പറഞ്ഞോടാ” എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കേറി പറയുകയായിരുന്നു. വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍