ഞാന്‍ മുത്തുച്ചിപ്പി വായിച്ചിട്ടില്ല, വിനായകന്‍ സാര്‍ ക്ഷമിക്കണം..; നടന് മറുപടിയുമായി ഉണ്ണി ആര്‍; പിന്നാലെ പ്രതികരിച്ച് വിനായകനും, ചര്‍ച്ചയായി 'ലീല'

‘ലീല’ സിനിമയെ വിമര്‍ശിച്ച നടന്‍ വിനായകന് തിരക്കഥാകൃത്ത് ഉണ്ണി ആര്‍ മറുപടി നല്‍കിയിരുന്നു. 2016ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ത്തെിയ ചിത്രമാണ് ലീല. ഉണ്ണിയുടെ തന്നെ ചെറുകഥയാണ് സിനിമയാക്കി മാറ്റിയത്. ലീല മുത്തുച്ചിപ്പി ലൈനിലുള്ള കഥയാണ്. എഴുത്തുകാരന്റെയും സംവിധായകന്റെയും മാനസികാവസ്ഥ പരിശോധിക്കണം എന്നായിരുന്നു വിനായകന്‍ ചിത്രത്തെ കുറിച്ച് പറഞ്ഞത്.

ഇതിനോട് ‘വിനായകന്‍ സാര്‍ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞു കൊണ്ടാണ് ഉണ്ണി ആര്‍ പ്രതികരിച്ചത്. ഉണ്ണി ആറിന്റെ വാക്കുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിനായകന്‍ ഇപ്പോള്‍. ”വിനായകന്‍ ‘സാറി’നോട് വേണ്ട” എന്ന പറഞ്ഞു കൊണ്ടാണ് വിനായകന്റെ പ്രതികരണം.

”ഉണ്ണി ആര്‍ സാറേ, ഉണ്ണി ആര്‍ സാറിന്റെ അമ്മുമ്മയോടും, ഉണ്ണി ആര്‍ സാറിന്റെ അമ്മയോടും, ഉണ്ണി ആര്‍ സാറിന്റെ ഭാര്യയോടും, ഉണ്ണി ആര്‍ സാര്‍ ക്ഷമ ചോദിക്കു. വിനായകന്‍ ‘സാറി’നോട് വേണ്ട. മനസിലായോ സാറേ…” എന്നാണ് വിനായകന്‍ തിരക്കഥാകൃത്തിനുള്ള മറുപടിയായി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, വിനായകനെ പരിഹസിച്ചു കൊണ്ടായിരുന്നു ഉണ്ണിയുടെ പ്രതികരണം.

”ഞാന്‍ മുത്തുച്ചിപ്പി വായിച്ചിട്ടില്ല. വിനായകന്‍ നല്ല ആളാണ്. അദ്ദേഹത്തിന്റെ ഭാഷയുടെ സഭ്യതയും പെരുമാറ്റത്തിന്റെ സഭ്യതയും വച്ച് നോക്കുമ്പോള്‍ അദ്ദേഹത്തെ പോലെ സഭ്യത ഇല്ലാത്ത ഒരാള്‍ ആണല്ലോ ഞാന്‍, അപ്പോ എന്റടുത്ത് നിന്നും വരുന്ന ഒരു വീഴ്ചയായി കണ്ട് വിനായകന്‍ സാര്‍ ഇത് പൊറുക്കണം എന്ന് മാത്രമേ പറയാനുള്ളു.”

”ആളുകളോടുള്ള പെരുമാറ്റത്തിലെ അദ്ദേഹത്തിന്റെ വിനയം, അത്രയും നന്നായി ജീവിക്കുന്ന ഒരാള്‍ക്ക് ലീലയുടെ തീമിനെ ക്രിട്ടിസൈസ് ചെയ്യാനുള്ള അവകാശമുണ്ട്. ഞാന്‍ അതൊന്നും അല്ലാത്തൊരു വൃത്തികെട്ടവനായതു കൊണ്ട് അങ്ങനെയൊക്കെ ചിന്തിച്ച് പോകും. വിനായകന്‍ എന്നോട് ക്ഷമിക്കണം” എന്നാണ് ഉണ്ണി ട്രൂകോപ്പിതിങ്ക് യൂട്യൂബ് ചാനലിനോട് പ്രതിരിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം