ഞാനൊരു സ്‌ക്രിപ്റ്റും കേള്‍ക്കാറില്ല, കഥാപാത്രത്തിന് ആണി രോഗമുണ്ടോ, ഗ്യാസ് ട്രബിള്‍ ഉണ്ടോ എന്നൊക്കെയാണ് ചോദിക്കാറ്: വിനായകന്‍

താന്‍ സിനിമ കമ്മിറ്റ് ചെയ്തത് സ്‌ക്രിപ്റ്റ് കേട്ടിട്ടല്ലെന്ന് നടന്‍ വിനായകന്‍. ‘തെക്ക് വടക്ക്’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് വിനായകന്‍ പ്രതികരിച്ചത്. ഈ ചിത്രത്തില്‍ മാധവന്‍ എന്ന കഥാപാത്രമായാണ് വിനായകന്‍ വേഷമിടുന്നത്. സിനിമ തിരഞ്ഞെടുത്തതിനെ കുറിച്ച് സംസാരിക്കവെയാണ് താന്‍ സ്‌ക്രിപ്റ്റ് കേള്‍ക്കാറില്ലെന്ന് വിനായകന്‍ പറഞ്ഞത്.

”ഈ പടത്തില്‍ കുടവയര്‍ വച്ചാണ് അഭിനയിച്ചത്. കഷണ്ടി വേണ്ടി വന്നു. മാധവന്‍ നല്ല വിദ്യാഭ്യാസമുള്ള ആളാണ്. ഇലക്ട്രിസിറ്റി എഞ്ചിനീയര്‍ ആണ്. കെഎസ്ഇബിയില്‍ വര്‍ക്ക് ചെയ്ത് റിട്ടയേര്‍ഡ് ആയ ആളാണ്. ക്ലീന്‍ ആയി നടക്കുന്ന കഥാപാത്രമാണ്. ഇംഗ്ലീഷ് പത്രങ്ങളേ വായിക്കാറുള്ളു. അത് തന്നെ എനിക്ക് രസമായിട്ട് തോന്നി. ഞാന്‍ ഇന്നുവരെ അങ്ങനെ ഒരു ക്യാരക്ടര്‍ ഒന്നും ചെയ്തിട്ടില്ല.”

”ഈ പടത്തില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടത് ബോഡി ഡിസൈന്‍ ആണ്. അത് തന്നെയാണ് ഞാന്‍ ഈ പടത്തിലോട്ട് വരാന്‍ കാരണം. ഇതിന്റെ ഡയറക്ടറും പ്രൊഡക്ഷന്‍ സൈഡില്‍ നിന്നും ലാസറും കൂടി വന്നാണ് ഇത് പറയുന്നത്. എനിക്ക് ഒന്നുരണ്ട് ചോദ്യങ്ങള്‍ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു. ചേട്ടാ ഇയാള്‍ വെല്‍ എജ്യൂക്കേറ്റഡ് ആയ ആളാണ് എന്ന് പറഞ്ഞു, അത് എനിക്ക് ഭയങ്കര ഇഷ്ടമായി.”

”പുള്ളീടെ ബോഡി ലാംഗേജും എനിക്ക് ഇഷ്ടമായി. മാധവന് കാലില്‍ ആണി രോഗമുണ്ടോ, മാധവന് ഗ്യാസിന്റെ ട്രബിള്‍ ഉണ്ടോ എന്നൊക്കെയാണ് എന്റെ ചോദ്യങ്ങള്‍. 50 വയസുള്ള ഒരാള്‍ക്ക് എങ്ങനെ എനിക്കുള്ളത്. കഥ പറയുമ്പോ തന്നെ ഓക്കെ ആയിരുന്നു. ഞാന്‍ ഇതുവരെ പടത്തിന്റെ സ്‌ക്രിപ്റ്റ് കേട്ടിട്ടില്ല. എന്റെ സിനിമാ ജീവിതം തീരുന്നത് വരെ ഞാനൊരു സ്‌ക്രിപ്റ്റും കേള്‍ക്കില്ല.”

”ഞാന്‍ ഒരിക്കലും സ്‌ക്രിപ്റ്റ് കേള്‍ക്കില്ല. എന്റെ ഏരിയ അല്ല അത്” എന്നാണ് വിനായകന്‍ പറയുന്നത്. അതേസമയം, പ്രേമം ശങ്കറിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ആണ് മറ്റൊരു കേന്ദ്ര കഥാപാത്രമാകുന്നത്. ചിത്രം ഒക്ടോബര്‍ 4ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശിനത്തിനെത്തും. 30 വര്‍ഷമായി തുടരുന്ന രണ്ട് പേര്‍ തമ്മിലുള്ള ശത്രുതയും കേസുമാണ് തമാശകളുമാണ് ചിത്രത്തിന്റെ കഥാസാരം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ