പ്രഭാസ് സൂപ്പര്‍ താരമായത് ബാഹുബലിക്ക് ശേഷം, അതുപോലെ ഈ ചിത്രം സിജുവിന്റെ കരിയര്‍ മാറ്റി എഴുതും: വിനയന്‍

സംവിധായകന്‍ വിനയന്റെ സ്വപ്‌നച്ചിത്രമാണ് “പത്തൊമ്പതാം നൂറ്റാണ്ട്”. ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രമായി നടന്‍ സിജു വിത്സന്‍ ആണ് വേഷമിടുന്നത്. ഈ ചിത്രത്തോടെ സിജുവിന്റെ കരിയര്‍ മാറ്റി എഴുതപ്പെടും എന്നാണ് വിനയന്‍ പറയുന്നത്.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ പ്രതികരിക്കുന്നത്. പുതുമുഖങ്ങളായ ഒത്തിരി താരങ്ങളെ അവതരിപ്പിച്ചിട്ടുള്ള ആളാണ് താന്‍. പതിനേഴ് വര്‍ഷം മുമ്പ് സത്യം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജിന് ഒരു ആക്ഷന്‍ ഹീറോ പരിവേഷം താന്‍ നല്‍കിയത്.

സിജു വന്ന് കാണുകയും, സംസാരിക്കുകയും ചെയ്തപ്പോള്‍ ഈ വേഷത്തിനായി അദ്ദേഹം കാണിക്കുന്ന ആത്മാര്‍ഥതയും കഠിനാധ്വാനവുമൊക്കെ തിരിച്ചറിഞ്ഞു. ആറേഴ് മാസത്തോളം മെയ്‌ക്കോവറും മറ്റും ചെയ്തു. പിന്നീട് രണ്ട് മാസം കഴിഞ്ഞാണ് ചിത്രീകരണം ആരംഭിക്കുന്നത്.

ബാഹുബലി എന്ന ചിത്രം വന്ന ശേഷമാണ് പ്രഭാസിന് സൂപ്പര്‍താര പരിവേഷം കൈവരുന്നത്. അതുപോലെ തന്നെ ഈ ചിത്രം സിജുവിന്റെ കരിയര്‍ മാറ്റി എഴുതും. താന്‍ കൊണ്ടുവന്ന വലിയ താരനിരയിലേക്ക് ഉയര്‍ന്ന മറ്റാരേക്കാളും മുകളിലാകും സിജു എന്നാണ് തന്റെ വിശ്വാസം എന്ന് വിനയന്‍ പറഞ്ഞു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന