സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടും വീട്ടില്‍ ഇരിക്കുകയാണെന്ന് നടി വിന്‍സി അലോഷ്യസ്. അവാര്‍ഡ് ലഭിച്ച ശേഷം എന്താണ് ജീവിതത്തില്‍ വന്ന മാറ്റം എന്നതിനെ കുറിച്ചാണ് വിന്‍സി സംസാരിച്ചത്. വളരെ കുറച്ച് സിനിമകള്‍ മാത്രമേ തന്നെ തേടി എത്തുന്നുള്ളു, അതില്‍ സെലക്ടീവ് ആയാല്‍ സിനിമ തീരെയില്ല എന്നാണ് വിന്‍സി പറയുന്നത്.
”അവാര്‍ഡ് കിട്ടിയതിന് ശേഷം വലിയ മാറ്റമാണ് വരുന്നത്. സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചതിന് ശേഷം വലിയ മാറ്റമാണ് കാണുന്നത്. ആളുകള്‍ പെട്ടെന്ന് മാറുന്നത് മനസിലാകും. രേഖ എന്ന ചിത്രം മുതല്‍ പലപ്പോഴും മാറ്റം വന്നിട്ടുണ്ട്. രേഖ തിയേറ്ററില്‍ ഓടിയില്ല.”
”അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ വിചാരിച്ചത് ഇനി വീട്ടിലിരിക്കാന്‍ സമയം ഉണ്ടാകില്ല. വെച്ചടി വെച്ചടി കയറ്റം കുറേപ്പടങ്ങള്‍ എന്നതാണ്. എന്നാല്‍ റിയാലിറ്റി ഇപ്പോഴും വീട്ടിലിരിക്കുകയാണ്. എനിക്ക് വരുന്ന പടങ്ങള്‍ വളരെ ലിമിറ്റഡാണ്. സെലക്ടീവ് ആകുമ്പോള്‍ അതും ഇല്ല. അത് റിയാലിറ്റിയാണ്.”
”എന്നാല്‍ കുഴപ്പമില്ല. ഇതില്‍ പോട്ടെ, വരേണ്ടത് കറക്ട് സമയത്ത് കറക്ടായത് എനിക്ക് വരും എന്നാണ് എനിക്ക് തോന്നുന്നത്. അത്രയും കോണ്‍ഫിഡന്‍സ് ഉള്ളതുകൊണ്ട് ഇങ്ങനെ നിന്ന് പോകുന്നു. വരുന്നത് ചെയ്യും. ഇനിയിപ്പോ ഫീല്‍ഡ് ഔട്ടാണെങ്കിലും ഹാപ്പി” എന്നാണ് വിന്‍സി ഫിലിം കമ്പാനിയന്‍ സൗത്തിന്റെ മലയാളം സിനിമ അഡ 2023 എന്ന പരിപാടിയില്‍ സംസാരിച്ചത്.
രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിന്‍സിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. അതേസമയം, ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന ചിത്രമാണ് വിന്‍സിയുടെ അടുത്തതായി റിലീസ് ആകാനുള്ള ചിത്രം.