അവർക്ക് വേണ്ടിയാണ് ഞാൻ മെലിഞ്ഞത്, പക്ഷേ സിനിമ തുടങ്ങുന്നതിന് മുന്നെ മറ്റൊരു താരത്തെ കാസ്റ്റ് ചെയ്തു: വിൻസി അലോഷ്യസ്

ചുരുങ്ങിയ കാലയളവിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത താരമാണ്  വിൻസി അലോഷ്യസ്. റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷൻ അവതാരികയായും കഴിവ് തെളിയിച്ച വിൻസി അലോഷ്യസ് ‘വികൃതി’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ഇപ്പോഴിതാ ഒരു സിനിമയുടെ പേരിൽ തനിക്കുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് സംസാരിക്കുകയാണ് വിൻസി അലോഷ്യസ്. സിനിമ എന്നുപറയുന്നത് എപ്പോഴും പ്രവാചനാതീതമാണെന്നും ചിലപ്പോഴൊക്കെ അത് നമ്മുടെ മാനസികാരോഗ്യത്തെവരെ ബാധിക്കുമെന്നും വിൻസി പറയുന്നു.

“ഒരു സിനിമ വന്നു. നല്ല കഥാപാത്രം. അവർക്ക് ഞാൻ മെലിയണമായിരുന്നു. പുലർച്ചെ എഴുന്നേറ്റ് അപ്പച്ചനൊപ്പം ഓടാൻ തുടങ്ങി. ഭക്ഷണം കുറച്ചു. തടിഒതുങ്ങി തുടങ്ങി. പക്ഷേ സിനിമ തുടങ്ങുന്നതിന് മുന് ദിവസം മുൻപ് വിളിച്ച് എന്നെ ഒഴിവാക്കിയെന്ന് പറഞ്ഞു. മുറിയടച്ചിരുന്ന് കരഞ്ഞു. കാത്തിരുന്ന് കിട്ടിയത് കൈയീന്ന് പോയതുകൊണ്ട് തടി തിരികെപിടിക്കാൻ തുടങ്ങി. ഡിപ്രഷനും ആങ്സൈറ്റിയും എന്താണെന്ന് അറിയുന്നത് അപ്പോഴാണ്. ഒന്നും ശരിയാകുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് വികൃതിയിലേക്ക് വിളിക്കുന്നത്. അത് നല്ലൊരു തുടക്കമായിരുന്നു.

പിന്നീട് കോവിഡ് വന്നതും ബാധിച്ചു. അതിന് ശേഷം വർക്കുകൾ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് മാർട്ടിൻ പ്രക്കാട്ട് പരസ്യചിത്രത്തിലേക്ക് വിളിക്കുന്നത്.
അവിടെ ചെന്നപ്പോൾ വണ്ടറടിച്ചു പോയി. മഞ്ജു ചേച്ചിക്കൊപ്പമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ക്യാമറ ചെയ്യുന്നത് ജോമോൻ ടി ജോൺ. ഷൂട്ട് തുടങ്ങിയപ്പോൾ ഞാനാകെ പെട്ടു. 24 ടേക്ക് വരെ എടുത്തു. എല്ലാവരുടെയും ക്ഷമ പരീക്ഷിച്ചു. പേടി കയറിയാൽ കൈയീന്ന് പോവുമെന്ന് അന്ന് ഞാൻ പഠിച്ചു.” ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ വിൻസി അലോഷ്യസ് പറഞ്ഞു.

ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും വിൻസി ഈയടുത്ത് സ്വന്തമാക്കിയിരുന്നു. കുഞ്ചാക്കോ ബോബൻ നായകനയെത്തിയ പദ്മിനിയാണ് വിൻസിയുടെ അവസാനമിറങ്ങിയ ചിത്രം. മാരിവില്ലിൻ ഗോപുരങ്ങൾ, പഴഞ്ചൻ പ്രണയം തുടങ്ങീ നിരവധി ചിത്രങ്ങളാണ് വിൻസിയുടെ വരാൻ പോവുന്ന പ്രൊജക്ടുകൾ.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ