ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ ആ നടി തയ്യാറായില്ല, അങ്ങനെയാണ് ഞാൻ 'രേഖ' ചെയ്യുന്നത്: വിൻസി അലോഷ്യസ്

ചുരുങ്ങിയ കാലയളവിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത താരമാണ്  വിൻസി അലോഷ്യസ്. ടെലിവിഷൻ അവതാരികയായും മറ്റും കഴിവ് തെളിയിച്ച വിൻസി അലോഷ്യസ് ‘വികൃതി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ജിതിൻ തോമസ് ഐസക് സംവിധാനം ചെയ്ത ‘രേഖ’ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും വിൻസി നേടിയിരുന്നു. രേഖ ഇറങ്ങിയ സമയം തൊട്ടേ വിൻസിയുടെ ടൈറ്റിൽ കഥാപാത്രത്തിന് നിരവധി പ്രശംസകളാണ് കിട്ടികൊണ്ടിരുന്നത്.ഇപ്പോഴിതാ രേഖ എന്ന സിനിമയിലേക്ക് എത്തിപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്നുപറയുകയാണ് താരം.

“ഇത് എനിക്ക് വന്ന സിനിമ ആയിരുന്നില്ല. മറ്റൊരു നടിയെ ആയിരുന്നു ആദ്യം രേഖയിൽ വിചാരിച്ചിരുന്നത്. എന്നാൽ എന്റെ ഭാഗ്യം കൊണ്ട് സിനമയിലെ ഇന്റിമസി രംഗങ്ങളുടെ ഷൂട്ടിന് മുൻപുള്ള ടെസ്റ്റിംഗ് സീൻ അവർക്ക് ഇഷ്ടമായില്ല. അത് മാറ്റണം എന്ന് പറഞ്ഞപ്പോൾ സംവിധായകൻ ജിതിന് അതിനോട് യോജിപ്പുണ്ടായില്ല. അങ്ങനെയാണ് അടുത്ത ഓപ്ഷനായി എന്നെ തിരഞ്ഞെടുക്കുന്നത്. ” സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് വിൻസി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

രേഖയുടെ കഥ കേട്ടപ്പോൾ തന്നെ താൻ ഓക്കെ ആയിരുന്നെന്നും എന്നാൽ താൻ തന്നെ ഇത് ചെയ്യുമെന്ന് അവരെയെല്ലാം കൺവിൻസ് ചെയ്യിപ്പിക്കാനുമായിരുന്നു പ്രയാസമെന്ന് വിൻസി കൂട്ടിചേർത്തു. ‘പഴഞ്ചൻ പ്രണയം’, ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്നിവയാണ് വിൻസിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം