എനിക്കൊരു പേരുമുണ്ട്, അനുരാഗ സിങ്കം; ട്രോളുകളില്‍ പ്രതികരണവുമായി വിനീത്

നടന്‍ വിനീതിന്റെ സിനിമ കാംബോജി സ്ഥിരമായി ട്രോളുകള്‍ക്ക് കാരണമായിത്തീരാറുണ്ട്. . 2017 ല്‍ പുറത്തെത്തിയ ചിത്രത്തില്‍ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിച്ചത്. വിനീതിന് അനുരാഗ സിങ്കം എന്ന പേര് ട്രോളുകളില്‍ നല്‍കിയതും ഈ ചിത്രമായിരുന്നു.

കാംബോജി ട്രോളുകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ വിനീത്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ചോദ്യത്തോട് സരസമായി പ്രതികരിക്കുന്ന വിനീത് കാംബോജി 2 എപ്പോള്‍ എന്ന ചോദ്യം തനിക്ക് എപ്പോഴും ലഭിക്കാറുണ്ടെന്നും പറയുന്നു.

‘നല്ല പ്രൊമോഷനോടെ എത്തിയ കാംബോജിയുടെ റിലീസിന് രണ്ട് ദിവസം മുന്‍പ് സിനിമാ സമരം തുടങ്ങി. നാലഞ്ച് മാസം നീണ്ടുനിന്നു ആ സമരം. ഒരു റിട്ട. ലേഡി പ്രൊഫസര്‍ ആയിരുന്നു ആ ചിത്രത്തിന്റെ നിര്‍മ്മാതാവ്. ജീവിതസമ്പാദ്യം കൊണ്ടാണ് അവര്‍ ആ സിനിമ ചെയ്തത്. അത്ര നല്ല തിരക്കഥയുമായിരുന്നു ആ സിനിമയുടേത്’, വിനീത് പറയുന്നു.

്. എഫ്ബിയില്‍ ഇന്നും വരും മെസേജുകള്‍. ചേട്ടാ, കാംബോജി 2 എപ്പോള്‍? കട്ട വെയ്റ്റിംഗ് എന്നൊക്കെ പറഞ്ഞ്.. ഞാന്‍ അവയോട് പ്രതികരിക്കാറില്ല. എനിക്കൊരു പേരുമുണ്ട്. അനുരാഗ സിങ്കം. എന്റെ ചില വീഡിയോകള്‍ നോക്കിയാല്‍ അതിനു താഴെ കമന്റുകളുമായിട്ട് ഈ അനുരാഗ സിങ്കം ഗ്യാങ് വരും. ആഹാ, നമ്മുടെ അനുരാഗ സിങ്കം. തജ്ജം തഗജം തരിതിടതോം. പോസിറ്റീവ് ആണ് അത്. എന്തിനാണ് ഇത് എന്നൊന്നും തോന്നിയിട്ടില്ല. അത് വളരെ ഫണ്‍ ആണ്’, വിനീത് പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ