കൈ ഉള്ളിലേക്ക് വലിച്ചെങ്കിലും പട്ടി കടിച്ചു, കട്ട് പറഞ്ഞിട്ടും ആരും അടുത്തേക്ക് വന്നില്ല..; 'ദേവദൂതന്‍' ക്ലൈമാക്‌സിനെ കുറിച്ച് വിനീത്

മോഹന്‍ലാല്‍-സിബി മലയില്‍ കോമ്പോയില്‍ എത്തിയ ക്ലാസിക് കള്‍ട്ട് ചിത്രങ്ങളില്‍ ഒന്നാണ് ‘ദേവദൂതന്‍’. തിയേറ്ററില്‍ ഫ്‌ളോപ്പ് ആയി മാറിയ ചിത്രത്തിന് ഇന്ന് നിരവധി ആരാധകരുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു നിഖില്‍ മഹേശ്വര്‍. നടനും സംവിധായകനുമായ വിനീത് കുമാര്‍ ആണ് ചിത്രത്തില്‍ നിഖില്‍ മഹേശ്വര്‍ ആയത്.

ചിത്രത്തില്‍ നിഖില്‍ മഹേശ്വറിനെ പട്ടികള്‍ ഓടിച്ചിട്ട് ആക്രമിക്കുന്ന സീനുകള്‍ ഒറിജിനലാണ് എന്ന് പറയുകയാണ് വിനീത് കുമാര്‍ പറയുന്നത്. ”ക്ലൈമാക്‌സിനോട് അടക്കുമ്പോള്‍ വരുന്ന പട്ടികള്‍ ഓടിച്ചിട്ട് ആക്രമിക്കുന്ന സീന്‍ ഒറിജിനലാണ്. ഞാനും നാല് പട്ടികളുമായുള്ള ഒരു സീനുണ്ട് ദേവദൂതന്‍ സിനിമയില്‍. ആ പട്ടികളൊന്നും ഫ്രണ്ട്‌ലി ആയിരുന്നില്ല.”

”റിഹേഴ്‌സല്‍ ഇല്ലാതെ ഫസ്റ്റ് തന്നെ ടേക്കായിരുന്നു. ആക്ഷന്‍ പറഞ്ഞ് ഞാന്‍ മൂവ് ചെയ്ത് തുടങ്ങിയപ്പോള്‍ കേട്ട സൗണ്ട് കാച്ച് എന്നതാണ്. അതോടെ നാല്, അഞ്ച് പട്ടികള്‍ എന്റെ പിറകെ ഓടി. പിന്നെ മരത്തില്‍ തട്ടി വീണു. കിടന്നുകൊണ്ട് പട്ടികളെ കാണുമ്പോള്‍ വല്ലാത്തൊരു ഭയമാണ്. അത് എടുത്ത് കഴിഞ്ഞപ്പോള്‍ സിബി സാര്‍ കട്ട് വിളിച്ചു.”

”പക്ഷെ ആരും പിടിക്കാന്‍ വന്നില്ല. അതുകൊണ്ട് തന്നെ കട്ട് വിളിച്ച ശേഷവും എല്ലാ പട്ടികളും എന്റെ പിറകെ തന്നെ വരികയായിരുന്നു. അവസാനം സിബി പറഞ്ഞു ആരെങ്കിലും പോയി ഒന്ന് പിടിക്കാന്‍. അങ്ങനെ പിടിച്ച് മാറ്റി സീന്‍ എടുത്ത് കഴിഞ്ഞു. അത് ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴേക്കും ഞാന്‍ അണച്ചുപോയി. പോരാത്തതിന് ഊട്ടിയിലാണ് ഷൂട്ട് നടന്നത്.”

”പെട്ടന്നാണ് ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ വന്ന് പറഞ്ഞത് ഫ്രെയിമില്‍ ഒരാള്‍ എന്ററായിട്ടുണ്ടെന്ന്. പിന്നെ വീണ്ടും എടുത്തു. ടേക്കില്‍ ഞാന്‍ മരം തട്ടി വീണപ്പോള്‍ പട്ടികള്‍ എല്ലാം അടുത്ത് കൂടി. ഉടന്‍ ഞാന്‍ കൈകള്‍ ഉള്ളിലേക്ക് വെച്ചു. അതോടെ പട്ടി കയ്യില്‍ കടിച്ചു. അത് കഴിഞ്ഞ നേരെ പോയി ഇഞ്ചക്ഷന്‍ എടുത്തു. പിന്നെയും മൂന്ന് ദിവസം ഇത് തന്നെയായിരുന്നു ഷൂട്ട്” വിനീത് കുമാര്‍ മുമ്പ് പറയുന്നത്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍