ഫഹദ് ഉഗ്രൻ ഫിലിംമേക്കറാണ്, അത് അധികമാർക്കും അറിയില്ല: വിനീത് കുമാർ

ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘അയാൾ ഞാനല്ല’. വിനീത് കുമാർ സംവിധായക കുപ്പായമണിഞ്ഞ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ ഫഹദിനെ കുറിച്ച് വിനീത് കുമാർ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

ഫഹദ് ഉഗ്രൻ ഫിലിംമേക്കറാണെന്നാണ് വിനീത് പറയുന്നത്. കൂടാതെ സിനിമ സംവിധാനം ചെയ്യില്ലെന്ന് അഭിമുഖങ്ങളിലെല്ലാം ഫഹദ് പറയുന്നുണ്ടെങ്കിലും ഭാവിയിൽ ഫഹദിനെ സംവിധായകനായി കാണാൻ കഴിയുമെന്നാണ് വിനീത് കുമാർ പറയുന്നത്.

“ഫഹദിനെ കുറിച്ച് നിങ്ങൾക്ക് ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ഫഹദ് ഒരു ഉഗ്രൻ ഫിലിം മേക്കറാണ്. അത് എന്തായാലും ഭാവിയിൽ വരും. ഞാൻ കാണുന്ന അഭിമുഖങ്ങളിലെല്ലാം ഫഹദ് പറയാറുള്ളത് കാണുന്നുണ്ട്, ഫഹദ് ഒരു സിനിമ സംവിധാനം ചെയ്യില്ലെന്ന്.

പക്ഷെ ഞാൻ വിശ്വസിക്കുന്നുണ്ട്. തീർച്ചയായും അവൻ ഒരു സിനിമ സംവിധാനം ചെയ്യും. ഇപ്പോൾ വേണമെന്നില്ല. കാരണം അവനിപ്പോൾ അഭിനയത്തിന്റെ തിരക്കിലാണ്. ഫഹദ് എന്ന നടന് ഇനിയും ഒരുപാട് ചെയ്യാനുണ്ട്. പക്ഷെ അത് കഴിയുമ്പോൾ ഫഹദ് എന്തായാലും ഒരു സിനിമ ചെയ്യും എന്നുറപ്പാണ്.” എന്നാണ് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ വിനീത് കുമാർ പറഞ്ഞത്.

അതേസമയം ജിതു മാധവൻ സംവിധാനം ചെയ്ത ഫഹദ് ചിത്രം ആവേശം ഒടിടിയിലും തരംഗമാവുകയാണ്. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?