'കണ്ണുകൾ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന നടനാണ് അയാൾ'; വിനീത്

ഒരുകാലത്ത് നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ നടനാണ് വിനീത്. ഫഹദ് ഫാസിലിനെക്കുറിച്ച് വിനീത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. കണ്ണുകൾ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന നടനാണ് ഫഹദ് ഫാസിൽ. മാനത്തെ വെള്ളിത്തേര് എന്ന സിനിമ ചെയ്യുമ്പോള്‍ മുതല്‍ ഫഹദിനെ തനിക്ക് അറിയാം. വളരെ സമര്‍ത്ഥനായ വ്യക്തിയാണ് അദ്ദേഹം.

ഒരു നടനെ സംബന്ധിച്ചിടത്തോളം കണ്ണുകള്‍ വളരെ പ്രധാനപ്പെട്ടതാണ് ആ കാര്യത്തിൽ ഫഹദിന് അനുഗ്രഹമാണ്. അവന്റെ കണ്ണുകള്‍ കണ്ടാല്‍ തന്നെ നമ്മള്‍ മയങ്ങിപ്പോകും. മാസ്മരികമായ കണ്ണുകളുള്ളവനാണ് ഫഹദ്. വെറും കണ്ണ് കൊണ്ട് അഭിനയിക്കുന്ന വ്യക്തിയാണ് ഫഹദ്. അതായത് രൂപമാറ്റമില്ലാതെ കണ്ണുകള്‍ കൊണ്ട് കഥാപാത്രങ്ങളായി മിന്നി മാറുന്ന ഒരു അപൂര്‍വ്വ സിദ്ധി ഫഹദിനുണ്ട് എന്നാണ് താന്‍ മനസ്സിലാക്കിയതെന്നും വിനീത് പറഞ്ഞു.

ഫഹദ് ഒരിക്കലും വസ്ത്ര ധാരണയില്‍ മാറ്റം വരുത്താറില്ല. അവന്റെ ശരീരഭാഷ കൊണ്ടും കണ്ണുകള്‍ കൊണ്ടുമാണ് അവന്‍ അഭിനയിക്കുന്നത്. തൊണ്ടിമുതലും ദൃസാക്ഷിയും എന്ന സിനിമയിലെ കള്ളനും, ടേക്ക് ഓഫിലെ ഓഫീസറും, ജോജിയിലെ കഥാപാത്രവും ചെയ്തത് ഒരാളാണ്. ഇത് പോലുള്ള കഥാപാത്രമായി മാറുക എന്നുള്ളത് ഫഹദിന്റെ ഒരു അപാര കഴിവാണെന്നും. അത് താന്‍ എന്നും അത്ഭുതത്തേടെ കണ്ട് നിന്നിട്ടുണ്ടെന്നും വിനീത് പറഞ്ഞു.

താന്‍ ഷാനുവിന്റെ വലിയ ആരാധകനാണെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. തന്റെ വിനോദം സിനിമകള്‍ കാണലാണെന്നും, ഫഹദ് ഫാസിലിന്റെ സി യൂ സൂണ്‍ എന്ന സിനിമ കണ്ട് താൻ അദ്ദേഹത്തിനെ കോണ്‍ടാക്ട് ചെയ്തിരുന്നുവെന്നും വിനീത് പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ