ലാലങ്കിള്‍ ആ സംഭവത്തിന് ശേഷം പറഞ്ഞ കാര്യങ്ങള്‍ സുചിയാന്റി എന്നോട് പറഞ്ഞിരുന്നു, അച്ഛന്‍ ഭയങ്കര ഇമോഷണല്‍ ആയിരുന്നു: വിനീത് ശ്രീനിവാസന്‍

അച്ഛന്‍ ശ്രീനിവാസനും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തനിക്കും കുടുംബത്തിനും ഒരുപാട് സന്തോഷം തോന്നിയെന്ന് വിനീത് ശ്രീനിവാസന്‍. ആ സംഭവത്തിന് ശേഷം വളരെ ഇമോഷണലായിട്ടാണ് അച്ഛന്‍ തിരിച്ചു വന്നത്, സന്തോഷമായിരുന്നു അച്ഛന് എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്.

മഴവില്‍ മനോരയുടെ ഒരു ഷോയിലാണ് മോഹന്‍ലാലും ശ്രീനിവാസനും ഒന്നിച്ചെത്തിയത്. ശ്രീനിവാസന് മോഹന്‍ലാല്‍ ഉമ്മ കൊടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ ആ സംഭവത്തിന് ശേഷം പറഞ്ഞ കാര്യങ്ങള്‍ സുചിയാന്റി തന്നോട് പറഞ്ഞിരുന്നു എന്നും വിനീത് ശ്രീനിവാസന്‍ പറയുന്നുണ്ട്.

സുഹൃത്തുക്കളോട് ചോദിക്കുന്നത് പോലെ പല കാര്യങ്ങളും അച്ഛനോട് നമുക്ക് ചോദിക്കാം. തിന് കൃത്യമായി ശാസ്ത്രീയമായി മറുപടി അച്ഛന്‍ നല്‍കുകയും ചെയ്യും. ആ വീഡിയോയും ഫോട്ടോയും കാണുന്നതിന് മുമ്പ് തന്നെ തന്റെ അമ്മയും സുചിത്ര ആന്റിയും തന്നോട് പറഞ്ഞിരുന്നു അച്ഛനെ ലാല്‍ അങ്കിള്‍ കിസ് ചെയ്തതിനെ കുറിച്ച്.

അച്ഛന്‍ ആ സംഭവത്തിന് ശേഷം വളരെ ഇമോഷണലായിട്ടാണ് തിരിച്ച് വന്നത്. വളരെ നാളുകള്‍ക്ക് ശേഷം തിരികെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഒന്നിച്ച് ചേര്‍ന്നതിന്റെയും വീട്ടില്‍ നിന്നും പുറത്തിറങ്ങിയതിന്റെയും സന്തോഷമായിരുന്നു അച്ഛന്. ലാലങ്കിള്‍ ആ സംഭവത്തിന് ശേഷം പറഞ്ഞ കാര്യങ്ങള്‍ സുചിയാന്റിയും തന്നോട് പറഞ്ഞിരുന്നു എന്നാണ് വിനീത് പറയുന്നത്.

അതേസമയം, അസുഖങ്ങള്‍ മാറിയതോടെ വീണ്ടും സിനിമാരംഗത്തേക്ക് തിരിച്ചെത്തുകയാണ് ശ്രീനിവാസന്‍. ‘കുറുക്കന്‍’ എന്ന സിനിമയിലൂടെയാണ് ശ്രീനിവാസന്റെ തിരിച്ചു വരവ്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകളിലും ശ്രീനിവാസന്‍ പങ്കെടുത്തിരുന്നു.

അച്ഛന്റെ ആരോഗ്യത്തില്‍ ഇപ്പോള്‍ നല്ല മാറ്റമുണ്ട്, സിനിമ തന്നെയാണ് അച്ഛന് വേണ്ട ഏറ്റവും നല്ല മെഡിസിന്‍ എന്നാണ് വിനീത് മാധ്യമങ്ങളോട് പറഞ്ഞത്. ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കഴിഞ്ഞ ദിവസം കൊച്ചി സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലാണ് നടന്നത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ