അച്ഛന്‍ വല്ലാണ്ട് മദ്യപിക്കുമ്പോള്‍ ബോര്‍ ആയിരുന്നു, എന്നാല്‍ രണ്ടെണ്ണം അടിച്ചാല്‍ അടിപൊളിയാണ്: വിനീത് ശ്രീനിവാസന്‍

മദ്യപിച്ചാല്‍ അച്ഛന്‍ ശ്രീനിവാസന്‍ നടത്തുന്ന സ്‌നേഹ പ്രകടനത്തെ കുറിച്ച് പറഞ്ഞ് വിനീത് ശ്രീനിവാസന്‍. ഒന്ന് രണ്ടെണ്ണം അടിച്ചാല്‍ അടിപൊളിയാണ്. മദ്യപിച്ചിട്ടുണ്ടെങ്കില്‍ കെട്ടിപ്പിടിക്കുമായിരുന്നു, അതുകൊണ്ട് അച്ഛന്‍ രണ്ടെണ്ണം കഴിക്കുന്നത് ചെറുപ്പത്തില്‍ തനിക്ക് ഇഷ്ടമായിരുന്നു എന്നാണ് വിനീത് പറയുന്നത്.

കുറച്ച് മദ്യപിച്ചാല്‍ അച്ഛന്‍ സ്‌നേഹം പ്രകടനം നടത്തുമായിരുന്നു. പാട്ട് പാടിച്ചാല്‍ അച്ഛന്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ കെട്ടിപ്പിടിക്കുമായിരുന്നു. മദ്യപിച്ചിട്ടില്ലെങ്കില്‍ പാട്ട് കേട്ടിട്ട് പോവുകയേ ഉള്ളൂ. തന്റെ ചെറുപ്പത്തില്‍ അച്ഛന്‍ ഒന്ന് രണ്ടണ്ണം കഴിക്കുന്നത് ഇഷ്ടമായിരുന്നു.

അപ്പോഴേ അച്ഛന്‍ പ്രകടിപ്പിക്കുകയുള്ളൂ. വല്ലാണ്ട് കഴിച്ചാല്‍ ബോര്‍ ആണ്. ഒന്ന് രണ്ടെണ്ണം അടിച്ചാല്‍ അടിപൊളി ആണ്. ഇപ്പോഴല്ല, ഇപ്പോ അത് ചിന്തിക്കാന്‍ പറ്റില്ല എന്നാണ് വിനീത് ഒരു അഭിമുഖത്തില്‍ പറയുന്നത്. മോഹന്‍ലാലിനെയും ശ്രീനിവാസനെയും വച്ച് സിനിമ ചെയ്യുന്നതിനെക്കുറിച്ചും വിനീത് സംസാരിച്ചു.

അതിനെ പറ്റി ഒന്നും പറയാന്‍ പറ്റില്ല. തനിക്ക് ഒന്നും നിര്‍ബന്ധിച്ച് എഴുതാന്‍ പറ്റില്ല. ഒരു ടീമുമായി ഇരുന്ന് ചര്‍ച്ച ചെയ്തുള്ള എഴുത്തല്ല. തനിക്ക് അങ്ങനെ അല്ല സിനിമ ഉണ്ടാവാറ് എന്നാണ് വിനീത് പ്രതികരിക്കുന്നത്. അതേസമയം, ശ്രീനിവാസനും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വേദിയില്‍ എത്തിയപ്പോഴുള്ള സന്തോഷവും വിനീത് പങ്കുവച്ചു.

ആ വീഡിയോയും ഫോട്ടോയും കാണുന്നതിന് മുമ്പ് തന്നെ തന്റെ അമ്മയും സുചിത്ര ആന്റിയും തന്നോട് പറഞ്ഞിരുന്നു അച്ഛനെ ലാല്‍ അങ്കിള്‍ കിസ് ചെയ്തതിനെ കുറിച്ച്. അച്ഛന്‍ ആ സംഭവത്തിന് ശേഷം വളരെ ഇമോഷണലായിട്ടാണ് തിരിച്ച് വന്നത്.

വളരെ നാളുകള്‍ക്ക് ശേഷം തിരികെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഒന്നിച്ച് ചേര്‍ന്നതിന്റെയും വീട്ടില്‍ നിന്നും പുറത്തിറങ്ങിയതിന്റെയും സന്തോഷമായിരുന്നു അച്ഛന്. ലാലങ്കിള്‍ ആ സംഭവത്തിന് ശേഷം പറഞ്ഞ കാര്യങ്ങള്‍ സുചിയാന്റിയും തന്നോട് പറഞ്ഞിരുന്നു എന്നാണ് വിനീത് പറഞ്ഞത്.

Latest Stories

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്