നിരീശ്വരവാദത്തിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു, പക്ഷേ; തുറന്നുപറഞ്ഞ് വിനീത്

ജീവിതത്തില്‍ എപ്പോഴും ഒരു ദൈവീക സാന്നിധ്യം താന്‍ അനുഭവിച്ചിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസന്‍. ഫില്‍മി ബീറ്റുമായുള്ള അഭിമുഖത്തിലാണ് വിനീത് തന്റെ മനസ്സുതുറന്നത്. നിരീശ്വരവാദത്തിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു തനിക്ക് ജീവിതത്തില്‍. എന്നാല്‍ തന്റെ ജീവിതം നോക്കിയാല്‍ ഒരുപാട് മാജിക്കലായിട്ടുള്ളത് മനസിലാകും.

തന്റെ കഴിവിനും അപ്പുറത്തുള്ള വിജയമുണ്ടായിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഒരാള്‍ നമ്മളെ നയിക്കുന്നതായി തോന്നിയിട്ടുണ്ട്. അങ്ങനെയാണ് താന്‍ ദൈവ വിശ്വാസത്തിലേക്ക് തിരികെ വരുന്നതെന്നും വിനീത് വ്യക്തമാക്കി.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സാണ് വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം . ഗോദ, ആനന്ദം, യൂ ടൂ ബ്രൂട്ടസ് തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ ആയിരുന്ന അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ്. മുകുന്ദന്‍ ഉണ്ണി എന്ന ക്രൂരനായ വക്കീലായാണ് വിനീത് ചിത്രത്തില്‍ എത്തുന്നത്. സുധി കോപ്പ, സുരാജ് വെഞ്ഞാറമ്മൂട്, ആര്‍ഷ ബൈജു, തന്‍വി റാം എന്നിവരാണ് മറ്റ് താരങ്ങള്‍. ജോയ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ് ആണ് നിര്‍മാണം.

വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?