നാട്ടുകാര് ക്രിഞ്ച് എന്നൊക്കെ പറഞ്ഞാലും ഇതില്‍ എനിക്കൊരു പ്രത്യേക സ്‌കില്‍ ഉണ്ട്.., അപര്‍ണ-ദീപക് പ്രണയം പൊക്കി; വിനീത് ശ്രീനിവാസന്‍

അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരായത്. സിനിമയില്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ഇവരുടെ പ്രണയത്തെ കുറിച്ച് അറിവ് ഉണ്ടായിരുന്നുള്ളു. 2019ല്‍ ‘മനോഹരം’ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ മുതലുള്ള സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയത്.

എന്നാല്‍ അപര്‍ണയുടെയും ദീപക്കിന്റെയും പ്രണയം കൈയ്യോടെ പൊക്കിയ ആളാണ് താനെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിനീത് ഇപ്പോള്‍. ”മനോഹരത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും തമ്മില്‍ ഇഷ്ടത്തിലാവുന്നത്. അതിന്റെ പ്രമോഷന് പോവുന്ന സമയത്താണ് ഞാനും ബേസിലും കൂടി ഇത് പിടിക്കുന്നത്.”

”ഇതുവരെ അപര്‍ണയും നമ്മളോട് കാര്യം പറഞ്ഞില്ല, ദീപക്കും പറഞ്ഞില്ല. പ്രമോഷന്‍ അഭിമുഖത്തിന് പോയ സമയത്ത് നമുക്കൊരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് തോന്നി നമ്മള് പിടിച്ചു. സൂചനകള്‍ കിട്ടുമല്ലോ. നാട്ടുകാര് ക്രിഞ്ച് എന്നൊക്കെ പറഞ്ഞാലും ഇതില്‍ എനിക്കൊരു സ്‌കില്‍ ഉണ്ട്” എന്നാണ് വിനീത് ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

വിവാഹ വാര്‍ത്ത അനൗണ്‍സ് ചെയ്തുകൊണ്ട് ദീപക് പങ്കുവച്ച വീഡിയോ വിനീത് ശ്രീനിവാസന്റെ സംഭഷണമായിരുന്നു. മനോഹരം എന്ന ചിത്രത്തില്‍ വിനീതിന്റെ കഥാപാത്രം ദീപക്കിന്റെ കഥാപാത്രത്തെ കുറിച്ച് അപര്‍ണയുടെ കഥാപാത്രത്തോട് പറയുന്ന ഭാഗമാണ് വീഡിയോയില്‍ ഉള്ളത്.

‘ഈ നാറിയെ ചെറുപ്പം തൊട്ടേ എനിക്കറിയാം. ഇവനെക്കാളും വലിയ വായിനോക്കി ഈ പഞ്ചായത്തില്‍ വേറെ ഇല്ല. ഇവന്റെ വീട്ടില്‍ ഫോട്ടോഷോപ്പ് എന്നല്ല വെളിച്ചെണ്ണ വാങ്ങാന്‍ നീ വന്നു എന്നറിഞ്ഞാല്‍ അതിനെക്കാളും വലിയ അപമാനം വേറെ ഉണ്ടാവൂല,’ എന്നാണ് വിനീത് പറയുന്നത്. ‘വിനീതേട്ടന്‍ പണ്ടേ അവളോട് പറഞ്ഞതാ, എന്നെ ട്രോളാന്‍ ഞാന്‍ വേറെ ആരെയും സമ്മതിക്കൂല്ല,’ എന്ന അടിക്കുറിപ്പോടെയാണ് ദീപക് വീഡിയോ പങ്കുവച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം