പണമുണ്ടാക്കുന്ന ആളുകള്‍ സംസാരിക്കുന്ന വിഷയമല്ല, ഇത് കലാകാരന്‍മാരുടെ പ്രശ്‌നമാണ്..; പിവിആറിന്റെ നിലപാടിനെതിരെ വിനീത് ശ്രീനിവാസന്‍

പിവിആറില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല വിഷയത്തില്‍ പ്രതികരിച്ച് വിനീത് ശ്രീനിവാസന്‍. വിനീതിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയും, ആവേശം, ജയ് ഗണേഷ്, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം തുടങ്ങിയ ചിത്രങ്ങളൊന്നും പിവിആറില്‍ പ്രദര്‍ശിപ്പിക്കുന്നില്ല. ഫെഫ്കയുടെ പ്രസ് മീറ്റിലാണ് വിനീത് ശ്രീനിവാസന്‍ സംസാരിച്ചത്. ഇത് കലാകാരന്മാരുടെ പ്രശ്‌നമാണ് എന്നാണ് വിനീത് പറയുന്നത്.

”പിവിആര്‍ എന്ന് പറയുന്ന ഒറ്റ ശൃംഖയില്‍ മാത്രമുള്ള ഒരു പ്രശ്‌നമല്ല ഇത്. കാരണം പിവിആറിന് ഇന്ത്യയുടെ പല ഭാഗത്തായി ഇന്‍ഡിപെന്‍ഡഡ് ആയിട്ടുള്ള ഒരുപാട് സ്‌ക്രീനുണ്ട്. ഐനോക്‌സ് എന്ന് പറയുന്ന മള്‍ട്ടിപ്ലക്‌സ് ചെയ്ന്‍ ഇപ്പോള്‍ പിവിആറിന്റെ കൈയ്യിലാണ്. അതുപോലെ ഇന്ത്യയുടെ പല ഭാഗത്തുള്ള ചെറിയ തിയേറ്ററുകള്‍ ഇവരുടേതാണ്. ഈ തിയേറ്ററുകളിലൊന്നിലും നമ്മുടെ സിനിമകള്‍ ഇപ്പോള്‍ ഇല്ല.”

”ബ്ലെസി സാറിന്റെ സിനിമയില്ല, വര്‍ഷങ്ങള്‍ക്ക് ശേഷം ഇല്ല, ആവേശം, ജയ് ഗണേഷ്, മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമകള്‍ ഒന്നുമില്ല. ഈ തിയേറ്ററുകളൊന്നും ഞങ്ങള്‍ക്ക് കിട്ടുന്നില്ല. എല്ലാ പ്രേക്ഷകര്‍ക്കും ഒരു തിയേറ്റര്‍ കണ്‍വീനിയന്‍സ് ഉണ്ട്. വീടിന് അടുത്തുള്ളത്, പാര്‍ക്കിംഗ്, ടോയ്‌ലറ്റ് എല്ലാം നോക്കിയാണ് പലരും തിയേറ്ററുകളില്‍ പോകുന്നത്. പിവിആറില്‍ വരുന്ന പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ സിനിമ കാണാന്‍ സാധിക്കില്ല. ഈ പ്രേക്ഷകരെ മൊത്തം നമുക്ക് നഷ്ടപ്പെടുകയാണ്. അതൊരു വലിയ നഷ്ടം തന്നെയാണ്.”

”ഹൃദയം ഇറങ്ങുന്ന സമയത്താണ് സണ്‍ഡേ ലോക്ഡൗണ്‍ വരുന്നത്. അന്ന് പല തിയേറ്ററുകാരും വിളിച്ച് ഒ.ടി.ടിക്ക് നല്‍കരുതെന്ന് പറഞ്ഞു. ഞങ്ങള്‍ അവരുടെ കൂടെ നിന്നു. നിര്‍മ്മാതാവ് വിശാഖിന് മൂന്നമടങ്ങ് പണം തരാമെന്ന് ഞങ്ങള്‍ക്ക് ഒ.ടി.ടില്‍ ഓഫര്‍ ഉണ്ടായിരുന്നു. അവന്‍ തിയേറ്റര്‍ ഓണര്‍ ആണ്, ഞാന്‍ കലാകാരനാണ്. എനിക്ക് എന്റെ സിനിമ തിയേറ്ററില്‍ ഓടണമെന്ന് ആഗ്രഹമുണ്ടായിരുന്നു.”

”അന്ന് ഞങ്ങള്‍ തിയേറ്ററുകാരുടെ കൂടെ നിന്നു. ഇത് പിവിആറിന്റെ മാത്രം വിഷയമല്ല, പിവിആറിന്റെ കീഴിലുള്ള തിയേറ്ററുകളിലൊന്നിലും നമുക്ക് സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നില്ല. വളരെ വേദനയോട് കൂടിയാണ് ഞാന്‍ അത് പറയുന്നത്. ഇത് കുറെ പണമുണ്ടാക്കുന്ന ആളുകള്‍ സംസാരിക്കുന്ന വിഷയമല്ല, ഇത് കലാകാരന്‍മാരുടെ പ്രശ്‌നമാണ്. ഇത് ആ രീതിയില്‍ തന്നെ ആളുകള്‍ എടുക്കണം” എന്നാണ് വിനീത് പറയുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍