ഇവിടെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും മലയാള സിനിമയുടെ ഭാഗമായതില്‍ ഞാന്‍ അഭിനയിക്കുന്നു: വിനീത് ശ്രീനിവാസന്‍

ഈ വര്‍ഷത്തെ ആദ്യ നൂറ് കോടി ചിത്രം എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് ജൂഡ് ആന്തണി ചിത്രം ‘2018’. ഇന്നലെ മാത്രം ചിത്രം 40.10 കോടി രൂപയാണ് ആഗോളതലത്തില്‍ നിന്നും നേടിയത്. ഇതിനോടകം 93 കോടി രൂപയാണ് ചിത്രം കളക്ഷന്‍ നേടിയത്. മെയ് 5ന് റിലീസ് ചെയ്ത ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ 50 കോടി കളക്ഷന്‍ നേടിയിരുന്നു.

ചിത്രത്തിന്റെ ഭാഗമായതിനെ ഭാഗ്യമായി വിശേഷിപ്പിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍ ഇപ്പോള്‍. 2018 സിനിമ കണ്ടതിന് ശേഷം താരം പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മലയാള സിനിമയുടെ ഭാഗമായതിനാല്‍ ഞാന്‍ അഭിമാനിക്കുന്നു എന്നാണ് വിനീത് കുറിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസന്റെ കുറിപ്പ്:

2018 എന്ന ചിത്രത്തില്‍ ചെറിയൊരു ഭാഗത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച് ഭാഗം മാത്രമേ ഇതുവരെ കണ്ടിരുന്നുള്ളു. കാത്തിരിപ്പിന് ഒടുവില്‍ ഇന്നലെയാണ് സിനിമ കാണാനായത്. മികച്ച അനുഭവമാണ് സിനിമ സമ്മാനിക്കുന്നത്. ജൂഡ് അടക്കം ഈ സിനിമയുടെ ഭാഗമായ പലരും എന്റെ സുഹൃത്തുക്കളാണ്, ഇത്രയും കഴിവുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നത് തന്നെ അഭിമാനമാണ്.

ഈ കാലത്ത് മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു. തീര്‍ച്ചയായും ഒരു വ്യവസായമെന്ന നിലയില്‍ നാം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. എങ്കിലും. എല്ലാറ്റിനുമുപരിയായി, നാമെല്ലാവരും ഉള്‍പ്പെടുന്ന ഈ മനോഹരമായ കലാരൂപത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ നിരവധി പേരുണ്ട്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ