ഇന്റിമേറ്റ് സീന്‍ ഉള്‍പ്പെടെ പലതിലും അഭിനയിക്കാന്‍ ബുദ്ധിമുട്ടാണ്, സംവിധായകരോട് പറഞ്ഞ് ഒഴിവാക്കും: വിനീത് ശ്രീനിവാസന്‍

തനിക്ക് അഭിനയിക്കാന്‍ സാധിക്കാത്ത സീനുകളെ കുറിച്ച് പറഞ്ഞ് വിനീത് ശ്രീനിവാസന്‍. അങ്ങനെയുള്ള സീനുകള്‍ വരുമ്പോള്‍ അത് മാറ്റാന്‍ പറയാറുണ്ട് എന്നാണ് വിനീത് തുറന്നു പറയുന്നത്. ഇന്റിമേറ്റ് സീനുകളടക്കമുള്ള രംഗങ്ങളില്‍ താന്‍ അഭിനയിക്കില്ല എന്നാണ് വിനീത് പറയുന്നത്.

”എനിക്ക് അഭിനയിക്കാന്‍ ബുദ്ധിമുട്ടുള്ള മൂന്ന്, നാല് കാര്യങ്ങളാണുള്ളത്. ഒന്ന് ഞാന്‍ ഇതുവരെ സിഗരറ്റ് വലിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഓണ്‍ സ്‌ക്രീന്‍ സിഗരറ്റ് വലി ബുദ്ധിമുട്ടാണ്. ഇതുവരെ ഞാന്‍ ചെയ്ത സിനിമകളില്‍ ആ സീന്‍ സംവിധായകരോട് പറഞ്ഞ് മാറ്റിച്ചിട്ടുണ്ട്.”

”തണ്ണീര്‍മത്തനിലെ സിഗരറ്റ് വിലക്കുന്ന സീനും ഞാന്‍ പറഞ്ഞ് ഒഴിവാക്കി. പിന്നെ ഡാന്‍സും ഫൈറ്റും ഇന്റിമേറ്റ് സീനും ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്” എന്നാണ് വിനീത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ‘മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്’ സിനിമയെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് സിനിമയുടെ ക്ലൈമാക്‌സ് ആളുകള്‍ എങ്ങനെ സ്വീകരിക്കും എന്നത് ടെന്‍ഷന്‍ അടിപ്പിച്ചിരുന്നു. ഈ സിനിമ നേരത്തെ സംഭവിക്കേണ്ടതായിരുന്നു. പിന്നെ ‘റോഷാക്ക്’ ഇറങ്ങിയ ശേഷമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന്റെ കാര്യത്തില്‍ കോണ്‍ഫിഡന്‍സ് വന്നത്.

Read more

റോഷാക്കിന്റെ തിയേറ്റര്‍ റസ്‌പോണ്‍സ് കണ്ട് താന്‍ സംവിധായകന്‍ അഭിനവിനോട് പറഞ്ഞിരുന്നു റോഷാക്ക് ഓടുന്നുണ്ടെങ്കില്‍ മുകുന്ദനുണ്ണിയേയും ആളുകള്‍ സ്വീകരിക്കുമെന്ന് എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. നവംബര്‍ 11ന് ആണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് റിലീസ് ചെയ്തത്.