'നിവിന്‍ തിരിച്ചു വരും', സൂപ്പര്‍ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്നു; സിനിമയെ കുറിച്ച് വിനീത് ശ്രീനിവാസന്‍

മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടാണ് വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും. ഇവര്‍ ഒന്നിച്ചെത്തിയ സിനിമകള്‍ എല്ലാം ഹിറ്റുകള്‍ ആയിരുന്നു. നിവിന്‍ പോളിക്കൊപ്പം വീണ്ടുമൊരു സിനിമ കൂടി ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍ ഇപ്പോള്‍.

ഞങ്ങള്‍ രണ്ടുപേര്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ അങ്ങനെയൊരു പ്രോജക്റ്റ് ഒന്നും ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല. അടുത്ത സിനിമയാണോ എന്നറിയില്ല, ഭാവിയില്‍ തീര്‍ച്ചയായും അതുണ്ടാവും. അത്തരമൊരു സിനിമയുമുണ്ടായാല്‍ ഹ്യൂമര്‍ പശ്ചാത്തലത്തിലാകും. തനിക്ക് നിവിന്റെ കൂടെ ഒരു സീരിയസ് പടം ചെയ്യുന്നത് ചിന്തിക്കാന്‍ വയ്യ.

നല്ല തമാശയുള്ള, ആളുകള്‍ക്ക് ചിരിച്ച് മറിയാന്‍ പറ്റുന്ന സിനിമയാകണമെന്നാണ് ആഗ്രഹം. പിന്നെ നിവിന്‍ ശക്തമായി തിരിച്ചുവരും. നിവിന്‍ ആണല്ലോ, അവന്‍ തിരിച്ചുവരും എന്നാണ് വിനീത് പറയുന്നത്. വിനീത് ആദ്യമായി സംവിധാനം ചെയ്ത ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ സിനിമയിലേക്ക് എത്തിയത്.

ഇരുവരും ‘തട്ടത്തിന് മറയത്ത്’ ഹിറ്റ് ആയിരുന്നു. നിവിന്റെ ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രത്തിന് വിനീത് ആണ് തിരക്കഥ ഒരുക്കിയത്. ‘മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്’ എന്ന ചിത്രത്തിന്റെ സക്‌സസ് മീറ്റിലാണ് വിനീത് സംസാരിച്ചത്. അഭിനവ് സുന്ദര്‍ നായിക് സംവിധാനം ചെയ്ത ചിത്രം നവംബര്‍ 11ന് ആണ് തിയേറ്ററുകളില്‍ എത്തിയത്.

ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്നും വിനീത് പ്രസ് മീറ്റിനിടെയില്‍ പറഞ്ഞിരുന്നു. 2024 ല്‍ മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സിന്റെ രണ്ടാം ഭാഗം ചെയ്യാന്‍ അഭിനവിന് ആലോചനയുണ്ട്. മുകുന്ദനുണ്ണി വീണ്ടും വരും കുറച്ചുകൂടി ക്രൂരനായിട്ട് ആയിരിക്കുമോ എന്നറിയില്ല എന്തായാലും ആളുണ്ടാകും എന്നാണ് വിനീത് പറഞ്ഞത്.

Latest Stories

ഗൗരി ലങ്കേഷ് വധം; വിധി ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കോടതി; അവസാന പ്രതിയ്ക്കും ജാമ്യം

കായിക താരത്തെ പീഡിപ്പിച്ച സംഭവം; ഇതുവരെ അറസ്റ്റിലായത് 20 പേര്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വനിത കമ്മീഷന്‍

സീരിയല്‍ സെറ്റിലെ ലൈംഗികാതിക്രമം; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന; മഹാവികാസ് അഘാഡിയിലെ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍

കാട്ടുതീയില്‍ വീടും 10 ഒളിംപിക് മെഡലുകളും നഷ്ടപ്പെട്ടു, വളര്‍ത്തുനായയെ രക്ഷിച്ചു: മുന്‍ യുഎസ് നീന്തല്‍ താരം ഗാരി ഹാള്‍ ജൂനിയര്‍

ജീവിക്കുക ജീവിക്കാനനുവദിക്കുക, കേരളത്തില്‍ ആര്‍ക്കും ഡ്രസ് കോഡില്ല; ഹണി റോസിന്റെ പരാതിയില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

വിദേശപിച്ചില്‍ മികച്ച ശരാശരി ഉള്ള ചുരുക്കം കളിക്കാരില്‍ ഒരാള്‍, കഠിന സാഹചര്യങ്ങളില്‍ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മണിക്കൂറുകളും ക്രീസില്‍ നിന്ന വന്‍മതില്‍

മേജര്‍ ആര്‍ച്ച് ബിഷപ്പ് വികാരിയായി ജോസഫ്; എറണാകുളം അങ്കമാലി അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് തിരശ്ശീല വീണു

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട്: 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍; കോടതിയില്‍ എഴുതി നല്‍കി എസ്എഫ്‌ഐഒയും ഇന്‍കം ടാക്‌സും

ഇന്ധനം നിറയ്ക്കാന്‍ മറക്കല്ലേ; തിങ്കളാഴ്ച ഉച്ചവരെ സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചിടും