'ജേക്കബിന്റെ സ്വർഗ്ഗരാജ്യം' എഴുതിയത് അയാളുടെ പാട്ട് കേട്ടിട്ട്; എന്നാൽ എനിക്ക് ഇൻസ്‌പിറേഷനായ ഒരാൾ എൻ്റെ മുന്നിൽ സ്ട്രഗിൾ ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് ഗിൽറ്റായി; തുറന്നുപറഞ്ഞ് വിനീത് ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

ഇപ്പോഴിതാ ഹൃദയം എന്ന സിനിമയിലേക്ക് ഹിഷാം അബ്ദുൾ വഹാബിനെ മ്യൂസിക് ഡയറക്ടർ ആയി തിരഞ്ഞെടുത്തതിനെ പറ്റി സംസാരിക്കുകയാണ് സംവിധേയകന്ന വിനീത് ശ്രീനിവാസൻ. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രം, താൻ ഹിഷാമിന്റെ പാട്ട് ലൂപ്പിലിട്ട് കേട്ടാണ് എഴുതിയതെന്നും എന്നാൽ ആ സമയത്ത് ഹിഷാം സ്ട്രഗ്ളിങ് സ്റ്റേജിൽ ആയിരുന്നതുകൊണ്ട് തന്നെ പിന്നീട് തനിക്ക് അത് ഗിൽറ്റ് ആയെന്നും വിനീത് പറയുന്നു.

“ജേക്കബിന്റെ സ്വർഗരാജ്യം ഞാൻ എഴുതുമ്പോൾ ഹിഷാമിൻ്റെ ഖദം ബതാ എന്ന ആൽബത്തിലെ പാട്ട് ലൂപ്പിലിട്ടാണ് എഴുതിയത്. ആ പാട്ടൊക്കെ എനിക്ക് ഇൻസ്പിറേഷനായിരുന്നു. ആ സമയത്തൊക്കെ ഹിഷാം സ്ട്രഗ്ളിങ് ചെയ്യുകയായിരുന്നു. എനിക്ക് ഇൻഡസ്‌പിറേഷനായ ഒരാൾ എൻ്റെ മുന്നിൽ സ്ട്രഗിൾ ചെയ്യുന്നത് കണ്ടപ്പോൾ അതെനിക്ക് ഗിൽറ്റായി. അവന് ഒരവസരം കൊടുക്കണമെന്ന് തോന്നി. പക്ഷേ അതുവരെ എൻ്റെകൂടെ നിന്ന ഷാനിനെ ഞാൻ ഇതിന് വേണ്ടി ഒഴിവാക്കേണ്ടി വരും. ഞാനിത് ഷാനിനോട് സംസാരിച്ചപ്പോൾ അവനും അത് ഓക്കെയായി.

പിറ്റേദിവസം ഹിഷാമിനെ ഞാൻ നോബിളിൻ്റെ ഫ്ളാറ്റിലേക്ക് വിളിപ്പിച്ചു. എന്നിട്ട് അവനോട് ഞാൻ പറഞ്ഞു, എൻ്റെ അടുത്ത പടത്തിന് മ്യൂസിക് ചെയ്യുന്നത് നീയാണെന്ന്. ഇത് കേട്ടതും അവൻ ഒറ്റക്കരച്ചിലായിരുന്നു. ഞാനും നോബിളും അത് ഒട്ടും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് ആ സിറ്റുവേഷൻ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ബാത്ത്റൂമിൽ പോയി മുഖം കഴുകി വന്നിട്ട് അവൻ പറഞ്ഞത് ‘കഴിഞ്ഞ 10 വർഷമായി ഒരു ഡയറക്‌ടർ ഇങ്ങനെ പറയുന്നതിന് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു’ എന്നായിരുന്നു. ഞാൻ കാരണം അവൻ്റെ ലൈഫ് മാറിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.” എന്നാണ് സൈനക്ക് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞത്.

അതേസമയം നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ