'തിര' രണ്ടാം ഭാഗം എന്ന് വരും? മറുപടിയുമായി വിനീത് ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. കൂടാതെ 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

എന്നാൽ വിനീതിന്റെ കരിയറിൽ ഏറ്റവും കൂടുതൽ നിരൂപക പ്രശംസകൾ നേടിയ ചിത്രമാണ് ധ്യാൻ ശ്രീനിവാസൻ, ശോഭന എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തിയ ‘തിര’ എന്ന ചിത്രം. ധ്യാനിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു തിര. ചിത്രത്തിന് രണ്ടാം ഭാഗംവരുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് വിനീത്.

തിരയുടെ രണ്ടാം ഭാഗം ചെയ്യാൻ ബുദ്ധിമുട്ടാണെന്നാണ് വിനീത് പറയുന്നത്. ഒന്നാം ഭാഗത്തിലെ കഥാപാത്രങ്ങളെ വെച്ചുകൊണ്ട് ആ സിനിമ ചെയ്യാൻ സാധിക്കില്ലെന്നും വിനീത് പറയുന്നു.

“തിരയുടെ രണ്ടാം ഭാഗം ബുദ്ധിമുട്ടാണ്. അന്ന് നമ്മള്‍ പ്ലാന്‍ ചെയ്തത് പോലെ ഇന്ന് അത് ഷൂട്ട് ചെയ്യാന്‍ കഴിയില്ല. തിരയിൽ ചില കഥാപാത്രങ്ങള്‍ ചെയ്ത ആളുകള്‍ ഇന്ന് ഇല്ല. അവരെ കൊണ്ടുവരാനുള്ള ഓപ്ഷനില്ല. ഒന്നാം ഭാഗത്തിലെ കഥാപാത്രങ്ങളെ വെച്ചുകൊണ്ട് നമുക്ക് ആ സിനിമ ചെയ്യാന്‍ സാധിക്കില്ല. ആളുകളെ മാറ്റി ചെയ്യുന്നതിനെ പറ്റി ഞാന്‍ ചിന്തിച്ചിട്ടുമില്ല. എങ്കിലും തിര പോലത്തെ ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്.” എന്നാണ് ഒരു നാഷണൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞത്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ