മനുഷ്യക്കടത്തിനെതിരെ ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള വ്യക്തിത്വങ്ങളാണ് അവർ; ആ സമയത്ത് മാനസികമായും എനിക്ക് സന്തോഷമില്ലാത്ത അവസ്ഥയായിരുന്നു;'തിര'യെ കുറിച്ച് വിനീത് ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

തിരയ്ക്ക് ശേഷം പിന്നീട് വിനീത് ഒരിക്കലും അത്തരത്തിലുള്ള പ്രമേയങ്ങൾ സിനിമയാക്കിയിട്ടില്ല. ഏറെ നിരൂപക പ്രശംസകൾ നേടിയ തിര ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമാണ്. ഇപ്പോഴിതാ തിരയെ കുറിച്ച് സംസാരിക്കുകയാണ് വിനീത്ശ്രീനിവാസൻ. ഡ‍ാ‍ർക്ക് സ്പേസിലേക്ക് പോകാൻ താല്പര്യമില്ലാത്തത് കൊണ്ടാണ് തിര പോലുള്ള സിനിമകൾ ചെയ്യാത്തത് എന്നാണ് വിനീത് പറയുന്നത്. തിരയ്ക്ക് വേണ്ടി നിരവധി റിസർച്ചുകൾ നടത്തിയിരുന്നെന്നും വിനീത് കൂട്ടിചേർത്തു.

“എനിക്ക് അത്രയും ഡ‍ാ‍ർക്ക് സ്പേസിലേക്ക് പോകാൻ താല്പര്യമില്ലാത്തത് കൊണ്ടാണ് തിര പോലുള്ള സിനിമകൾ ചെയ്യാത്തത്. നമ്മുടെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ തൊടേണ്ട എന്ന് കരുതി. തിരയ്ക്ക് വേണ്ടി നടത്തിയ റിസേർച്ചുകളിൽ അനുരാധ കൊയ്‍രാള, സുനിത കൃഷ്ണൻ, സൊമാലി മാം തുടങ്ങിയവരുണ്ടായിരുന്നു.

മനുഷ്യക്കടത്തിനെതിരെ ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള വ്യക്തിത്വങ്ങളാണ് ഇവർ. സോമാലി മാമിന്റെ ദ റോഡ് ഓഫ് ലോസ്റ്റ് ഇന്നസെൻസ് എന്ന പുസ്തകമുണ്ട്, ആ പുസ്തകം വായിച്ചിട്ട് ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ല.

തിര സിനിമയുടെ ഒരുക്കങ്ങളിലും ചിത്രീകരണം കഴിഞ്ഞിട്ടും പോസ്റ്റ് പ്രൊഡക്ഷനിലുമൊക്കെ കാണുന്നത് ഇതാണല്ലോ, ആ സമയത്ത് മാനസികമായും ഒരു സന്തോഷമില്ലാത്ത അവസ്ഥയായിരുന്നു. അനുരാധ കൊയ്‍രാളയെയും സുനിത കൃഷ്ണനെയുമൊക്കെ പോലെ ശക്തമായ മനസുള്ളവർ വേറെയുണ്ടാകില്ല. എത്ര പേരെയാണ് അവർ രക്ഷിച്ചു കൊണ്ടുവന്നത്.

റിയാലിറ്റി എന്നുപറയുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണ്. അതിൽ ജീവിക്കാനും പാടാണ്. അവിടെയാണ് സംഗീതവും കലയും നമ്മളെ സഹായിക്കുന്നത്, ഒരു രക്ഷപ്പെടലാണ്. എന്റെ സിനിമയിലും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്. ആളുകൾ വരുന്നത് അസ്വസ്ഥരായിട്ടല്ലേ, അവർ നമ്മുടെ സിനിമയിലേക്ക് രക്ഷപ്പെടട്ടെ, അവർക്കൊരു സന്തോഷം കിട്ടട്ടെ, അവർ വിമുക്തരാകട്ടെ, എന്നിട്ട് അവരുടെ റിയാലിറ്റിയിലേക്ക് തിരികെ പൊയ്ക്കോട്ടെ.” എന്നാണ് സൈനക്ക് നൽകിയ അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ പറഞ്ഞത്.

അതേസമയം നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ