15 സിനിമകളോട് പ്രണവ് നോ പറഞ്ഞു, അവന് വേണ്ടിയിരുന്നത് നെഗറ്റീവ് റോള്‍..; വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍

‘ഹൃദയം’ എന്ന സിനിമയിലൂടെയാണ് നടന്‍ എന്ന നിലയില്‍ പ്രണവ് മോഹന്‍ലാല്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിന്റെ മകന്‍ ആണെങ്കിലും പ്രണവിന്റെ സിംപ്ലിസിറ്റി എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ പിന്നെ താരം യാത്രകളില്‍ ആയിരിക്കും. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവും ഒന്നിക്കുന്ന പുതിയ ചിത്രം തിയേറ്ററില്‍ എത്താന്‍ പോവുകയാണ്.

‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമ നാളെ റിലീസിന് തയാറെടുക്കവെ വിനീതും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ വിശാഖ് സുബ്രമണ്യവും പ്രണവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ കഥ പറയാന്‍ പോയപ്പോഴുണ്ടായ സംശയത്തെ കുറിച്ചാണ് വിനീതും വിശാഖും സംസാരിച്ചത്.

”പ്രണവിന്റെ അടുത്തേക്ക് പോകുന്നതിന് മുമ്പ് ഡൗട്ട് ഉണ്ടായിരുന്നു. ഹൃദയം കഴിഞ്ഞിട്ട് എന്തെങ്കിലും നെഗറ്റീവ് റോള്‍ ചെയ്താല്‍ കൊള്ളാമെന്ന് അവന്‍ പറഞ്ഞിരുന്നു. നമുക്ക് നെഗറ്റീവ് പറ്റുകയും ഇല്ല. ഫസ്റ്റ് ഹാഫ് കഥ കേട്ടപ്പോള്‍ തന്നെ എന്ത് തയ്യാറെടുപ്പുകളാണ് ഞാന്‍ ചെയ്യേണ്ടതെന്ന് അവന്‍ ചോദിച്ചു. അപ്പോഴാണ് ആള് സിനിമ ചെയ്യാന്‍ തീരുമാനിച്ചു എന്ന് എനിക്ക് മനസിലായത്” എന്നാണ് വിനീത് പറയുന്നത്.

ഹൃദയം സിനിമയ്ക്ക് ശേഷം 15 ചിത്രങ്ങള്‍ പ്രണവ് വേണ്ടെന്ന് വച്ചതായാണ് വിശാഖ് പറയുന്നത്. ”ഹൃദയം കഴിഞ്ഞ ശേഷം അപ്പു വേറെ സ്‌ക്രിപ്റ്റുകള്‍ കേട്ടിരുന്നു. 15 സ്‌ക്രിപ്റ്റ് എങ്കിലും അവന്‍ കേട്ടിട്ടുണ്ട്. അതൊക്കെ വേണ്ടെന്നും വച്ചു. നമുക്കും ഒരു ഡൗട്ട് ഉണ്ടായിരുന്നു. നമ്മള്‍ പോയാലും ഇവന്‍ റിജക്ട് ചെയ്യുമോ എന്ന്.”

”വര്‍ഷങ്ങള്‍ക്കു ശേഷം സ്റ്റോറി കേട്ടപ്പോള്‍ ഇത് അപ്പു ചെയ്താല്‍ അടിപൊളി ആയിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ നമ്മള്‍ പോയി കണ്ടു. കഥയുടെ ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോള്‍ അപ്പൂന് ഇഷ്ടമായി” എന്നാണ് വിശാഖ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

Latest Stories

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല