ഇടവേള ബാബു ചേട്ടന്‍ പറഞ്ഞതില്‍ കുഴപ്പമില്ല, മുകുന്ദനുണ്ണിയുടെ നാല് കാര്യങ്ങളില്‍ ഞാനും വിശ്വസിക്കുന്നുണ്ട്: വിനീത് ശ്രീനിവാസന്‍

‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ ചിത്രത്തിനെതിരെ ഇടവേള ബാബു ഉന്നയിച്ച വിമര്‍ശനത്തോട് പ്രതികരിച്ച് വിനീത് ശ്രീനിവാസന്‍. ഇടവേള ബാബു പറഞ്ഞ കാര്യങ്ങള്‍ നേരത്തെ തന്നെ നേരിട്ട് വിളിച്ച് പറഞ്ഞിരുന്നു എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്.

സിനിമയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായാണ് ഇടവേള ബാബു രംഗത്ത് എത്തിയിരുന്നത്. സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ല, അതിലെ നായിക ക്ലൈമാക്‌സില്‍ ഉപയോഗിക്കുന്ന വാക്കുകളൊന്നും ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല എന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്.

ഇടവേള ബാബു ചേട്ടന്‍ സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞതില്‍ കുഴപ്പമില്ല. സിനിമ കാണുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. ബാബു ചേട്ടന്‍ തന്നെ നേരിട്ട് വിളിച്ചു പറഞ്ഞ കാര്യങ്ങളാണ് ആ പരിപാടിയിലും പറഞ്ഞത്. സിനിമയെ കുറിച്ച് എല്ലാവരും സംസാരിക്കട്ടെ.

നമ്മുടെ സിനിമയെ കുറിച്ച് ഒരു ചര്‍ച്ച വരുന്നത് നല്ലതാണ്. അത് സന്തോഷമുള്ള കാര്യമാണ് എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. അതേസമയം, മുകുന്ദനുണ്ണിയുടെ എല്ലാ സ്വഭാവങ്ങളോടും തനിക്ക് യോജിപ്പില്ലെന്നും എന്നാല്‍ ചില കാര്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടെന്നും വിനീത് വ്യക്തമാക്കി.

മുകുന്ദനുണ്ണി വിശ്വസിക്കുന്ന ആദ്യത്തെ നാലു കാര്യങ്ങള്‍ ഉണ്ടല്ലോ അച്ചടക്കം, അര്‍പ്പണബോധം, സ്ഥിരോത്സാഹം, കഠിനാധ്വാനം, അതില്‍ താന്‍ വിശ്വസിക്കുന്നുണ്ട് ബാക്കി ഒന്നിലും തനിക്ക് വലിയ യോജിപ്പില്ല എന്നാണ് വിനീത് പറയുന്നത്. ‘തങ്കം’ സിനിമയുടെ പ്രമോഷനായി ലോ കോളേജില്‍ എത്തിയപ്പോഴാണ് താരം സംസാരിച്ചത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?