'അനിയത്തി പ്രാവ്, സല്ലാപം, മണിച്ചിത്രത്താഴ് (രാമനാഥൻ ) എന്നീ സിനിമകളിൽ നായകൻ ആകേണ്ടിയിരുന്നത് ഞാൻ ആയിരുന്നു'; കെെവിട്ട് പോയ കഥാപാത്രങ്ങളെ കുറിച്ച് വിനീത്

അഭിനയത്തിനപ്പുറം നർത്തകൻ എന്ന നിലയിൽ മലയാളികൾക്കിടയിൽ സുപരിചിതനായ നടനാണ് വിനീത്. കാൻ മിഡീയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ തനിക്ക് നഷ്ടപ്പെട്ടുപോയ കഥാപാത്രങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അനിയത്തി പ്രാവ്, സല്ലാപം, മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങളിൽ തനിക്ക് ചാൻസ് വന്നിരുന്നു.

പക്ഷേ സിനിമാ തിരക്കുകൾ ഉണ്ടായിരുന്നത് കാരണം ആ സിനിമകളൊക്കെ ചെയ്യാൻ സാധിക്കാതെ പോകുകയായിരുന്നു. അനിയത്തിപ്രാവിൽ റോളുണ്ടെന്ന് പറഞ്ഞ് ഫാസിൽ സാർ വിളിക്കുമ്പോൾ താൻ ഭരതൻ സാറിന്റെ സിനിമയുടെ ഷൂട്ടിങ്ങിനായി പോകുകയായിരുന്നെന്നും  പിന്നീട് ആ കഥാപാത്രം ചെയ്യാൻ പുതുമുഖ നടനായി കുഞ്ചാക്കോ ബോബൻ എത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തന്നെക്കാളും മികച്ച ആളാണ് അന്ന് ആ സിനിമ ചെയ്തത്. തന്നേക്കാൾ നന്നായിട്ട് തന്നെ അവരത് ചെയ്യുകയും ചെയ്തു.  ഒരു പക്ഷേ താൻ ആ സിനിമകൾ ചെയ്തിരുന്നെങ്കിൽ കഥ നന്നായതു കൊണ്ട് ചിലപ്പോൾ വിജയിച്ചിരുന്നേക്കാം, പക്ഷേ തനിക്ക് ഉണ്ടാക്കാമായിരുന്ന വിജയതേക്കാൾ വലിയ വിജയമാണ് ലഭിച്ചത്. സല്ലാപത്തിൽ തന്നെ പരി​ഗണിച്ചതെയുള്ളു അന്നും മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉള്ളതു കൊണ്ട് താൻ പിൻമാറുകയായിരുന്നു.

മണിച്ചിത്രതാഴിൽ എട്ട് ദിവസമായിരുന്നു തനിക്ക് ലഭിച്ചത്. ആ സമയത്ത് പരിണയത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നതുകൊണ്ട് തനിക്ക് അഭിനയിക്കാൻ പറ്റില്ലെന്നും എന്നാൽ പിന്നീട് മണിച്ചിത്രത്താഴ് മറ്റ് ഭാഷകളിലെയ്ക്ക് റീമേക്ക് ചെയ്തപ്പോൾ രാമനാഥനായി താനെത്തിയെന്നും അദ്ദേഹം പറഞ്ഞു. നിക്ക് ഉണ്ടാക്കാമായിരുന്ന വിജയതേക്കാൾ വലിയ വിജയമാണ് പുതുമുഖങ്ങളായ ദിലീപ്, കുഞ്ചാക്കോ ബോബൻ, രാമനാഥൻ ചെയ്യ്ത ആള് ഇവരെ വച്ച് പടം ചെയ്തപ്പോൾ അന്ന് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ