'ഇന്ദ്രന്‍സ് ചേട്ടാ നിങ്ങളെ വെറുത്തു പോവും.. ഉണ്ണി മുകുന്ദനെ എവിടെയും കാണാന്‍ കഴിഞ്ഞില്ല'; മേപ്പടിയാനെ കുറിച്ച് വിനോദ് ഗുരുവായൂര്‍

ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാനെ പ്രശംസിച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. സിനിമയില്‍ ഉടനീളം ഉണ്ണി മുകുന്ദന്‍ എന്ന നടനെ കാണാന്‍ കഴിഞ്ഞില്ല മറിച്ച് ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ മാത്രമാണ് കാണാന്‍ സാധിച്ചത്. ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും സംവിധാകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിനോദ് ഗുരുവായൂരിന്റെ കുറിപ്പ്:

ജയകൃഷ്ണന്‍ രജിസ്ട്രാനു രണ്ടു അടി കൊടുക്കണമെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍… അപ്പോഴും ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ ഇമോഷണല്‍ ആയി പ്രതികരിക്കുന്നത് കണ്ടപ്പോള്‍ ഒന്ന് ഉറപ്പായി.. സംവിധായകന്‍ ഉണ്ണിയെ ഒരുപാടു മാറ്റം വരുത്തിയിരിക്കുന്നു.

ആക്ഷന്‍ ഹീറോ പരിവേഷം മുഴുവന്‍ മാറ്റി മറച്ചിരിക്കുന്നു. എന്നാല്‍ ത്രില്‍ ഒട്ടും ചോര്‍ന്നു പോകാതെ വിഷ്ണു എന്ന പ്രിയ സുഹൃത്ത് മേപ്പടിയാന്‍ ഒരുക്കിയിരിക്കുന്നു. ഉണ്ണി മുകുന്ദന്‍ …എന്ന പ്രിയ സുഹൃത്തേ, നിന്നെ എവിടെയും കണ്ടില്ല… ജയകൃഷ്ണന്‍ വിജയമാണ്..

ഒപ്പം ഇന്ദ്രന്‍സ് ചേട്ടാ നിങ്ങളെ വെറുത്തു പോവും.. അജു വര്‍ഗീസ് .. നിങ്ങള്‍ തകര്‍ത്തു. പിന്നെ സൈജു കുറുപ്പ്… ഇങ്ങനെയുള്ള എന്റെ കുറെ കൂട്ടുകാരെ ഓര്‍മിപ്പിച്ചു.. ഉണ്ണി മുകുന്ദന്‍ അഭിമാനിക്കാം.. മേപ്പടിയാന്‍ എന്ന സിനിമ യിലൂടെ…

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു