ഇനിയും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് : സിനിമാചിത്രീകരണം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് വിനോദ് ഗുരുവായൂര്‍

സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്ന് മുഖ്യമന്തിയോട് അഭ്യര്‍ത്ഥനയുമായി സിനിമാ രംഗത്തെ ധാരാളം പേര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ഇതേ ആവശ്യം തന്നെ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് ഷൂട്ട് ചെയ്യാന്‍ തങ്ങള്‍ തയ്യാറാണ്. സിനിമാ മേഖലയിലെ ഭൂരിഭാഗവും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണ്. അതിനാല്‍ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്ന് വിനോദ് പറയുന്നു.

“ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്…. സിനിമ ഷൂട്ട് തുടങ്ങാന്‍ അനുമതി തരണം. ഈ സമയം കുഴപ്പങ്ങള്‍ ഉണ്ടെന്നറിയാം പല സംസ്ഥാനങ്ങള്‍ അനുമതി കൊടുത്തു തുടങ്ങി. പാതിവഴിയില്‍ നില്‍ക്കുന്ന ഒരുപാടു ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. എല്ലാ മാനദണ്ഡങ്ങള്‍ ഞങ്ങള്‍ പാലിച്ചുകൊണ്ട് ഷൂട്ട് ചെയ്യാന്‍ തയ്യാറാണ്.

ഇനിയും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത ഒരു അവസ്ഥയിലാണ് സിനിമാലോകം. ഒരു വാക്‌സിന്‍ എടുത്തവരാണ് ഞങ്ങള്‍ ഭൂരിഭാഗവും. ഒരു വാക്‌സിനെങ്കിലും എടുത്തവര്‍ ഷൂട്ടിങ്ങില്‍ പങ്കെടുക്കാം എന്ന ഒരു സമ്മതം തന്നാല്‍, പട്ടിണിയിലേക്ക് എത്തി നില്‍ക്കുന്ന ഒരു വിഭാഗം തൊഴിലാളികള്‍ രക്ഷപ്പെടും. ഞങ്ങളോടൊപ്പം എന്നും നിന്ന സഖാവിനോടെ ഇതൊക്കെ പറയാന്‍ കഴിയു”

Latest Stories

മാസ് ഫോമില്‍ സൂര്യ, കണക്കുകള്‍ തീര്‍ക്കാന്‍ 'റെട്രോ'; കാര്‍ത്തിക് സുബ്ബരാജ് ഐറ്റം ലോഡിങ്, ടീസര്‍ വൈറല്‍

ടെലികോം കമ്പനികളുടെ കൊള്ള വേണ്ടെന്ന് ട്രായ്; ഇനി ഉപയോഗിക്കുന്ന സേവനത്തിന് മാത്രം പണം

ഞാനൊരു മുഴുക്കുടിയന്‍ ആയിരുന്നു, രാത്രി മുഴുവന്‍ മദ്യപിക്കും, വലിക്കും.. പക്ഷെ: ആമിര്‍ ഖാന്‍

പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് പൊലീസ്; നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ; കേന്ദ്രമന്ത്രി പറഞ്ഞിട്ടും അനുസരിച്ചില്ല

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ്

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍