റിയാലിറ്റി ഷോകളില്‍ വരെ അശ്ലീലം കൊണ്ട് കോമഡിയുണ്ടാക്കുന്ന രീതിയാണെന്ന് നടന്‍ വിനോദ് കോവൂര്‍. ഇപ്പോള്‍ കോമഡികളെന്ന് പറഞ്ഞാല്‍ എല്ലാം ഡബിള്‍ മീനിങ്ങാണ്. അശ്ലീലം കൊണ്ട് കോമഡി ഉണ്ടാക്കുന്ന രീതിയാണ്. അതിപ്പോള്‍ റിയാലിറ്റി ഷോകളിലും കോമഡി റിയാലിറ്റി ഷോകളിലും സിനിമയിലുമൊക്കെ കാണുന്നുണ്ട്. വിനോദ് പറയുന്നു.
കുടുംബസമേതം സിനിമ കാണാന്‍ പോകുമ്പോഴാണ് ഇതൊരു പ്രശ്നമാവുന്നത്. എല്ലാവരും ചിരിക്കും. കുട്ടികള്‍ മാത്രം ചിരിക്കില്ല. അന്നേരം അച്ഛാ ഇതെന്തിനാണ് ചിരിച്ചതെന്ന് ചോദിച്ചാല്‍ ആ അച്ഛന്റെ ഉത്തരം മുട്ടി പോകും. ഇതാണ് കാര്യമെന്ന് പറഞ്ഞ് കൊടുക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട്.
ട്രൂപ്പിനൊപ്പം പ്രോഗ്രാം അവതരിപ്പിക്കാന്‍ ഗള്‍ഫില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവവും വിനോദ് പങ്കുവെച്ചു. പ്രോഗ്രാം കഴിഞ്ഞതിന് ശേഷം കമ്മിറ്റിക്കാര്‍ വന്ന് എന്നെ അഭിനന്ദിച്ചു. വളരെ നന്നായെന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വേറൊരു ട്രൂപ്പ് ഇവിടെ വന്നു. അവരുടെ പരിപാടി പകുതി ആയപ്പോള്‍ തന്നെ ഞങ്ങള്‍ നിര്‍ത്തിച്ചു.
കാരണം ഇവര് പറയുന്നത് മുഴുവന്‍ അശ്ലീലമാണ്. അവിടെ കുടുംബസമേതമാണ് എല്ലാവരും പരിപാടി കാണുന്നത്. ഇതോടെ ഇനി നിങ്ങള്‍ പരിപാടി അവതരിപ്പിക്കേണ്ടെന്ന് പറഞ്ഞ് പകുതിയ്ക്ക് വെച്ച് അവരെ പിരിച്ച് വിട്ടു. വിനോദ് കൂട്ടിച്ചേര്‍ത്തു.