സുരേഷ് ഗോപി അങ്ങനെ അഭിനയിച്ചത് സുകുമാരന് പിടിച്ചില്ല:സുരേഷ് പൊട്ടിക്കരഞ്ഞുപോയി ; ഉര്‍വശി ബോധംകെട്ടു വീണു

കുടുംബ ചിത്രങ്ങളൊരുക്കി സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത സംവിധായകനാണ് വി എം വിനു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു അഭിമുഖത്തിന്റെ പ്രസക്തമായ ഭാഗമാണ് ഇപ്പോള്‍ യൂട്യൂബ് ചാനലിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ന്യൂഇയര്‍ എന്ന സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിനിടെ നടന്നൊരു സംഭവത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ജയറാമും സുരേഷ് ഗോപിയും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ ന്യൂഇയര്‍ എന്ന സിനിമ ഇന്നും മിനിസ്‌ക്രീനില്‍ വന്നാല്‍ കാണാത്തവരായിട്ട് ആരുമുണ്ടാകില്ല . സിനിമ അടിപൊളിയായപ്പോള്‍ ചിത്രീകരണത്തിന് പിന്നില്‍ സംഭവിച്ചത് സിനിമയെ വെല്ലുന്ന കഥയായിരുന്നു. രണ്ട് പ്രമുഖ താരങ്ങള്‍ തമ്മിലുണ്ടായ ഈഗോ പ്രശ്‌നം സെറ്റിനെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ഇത് മാത്രമല്ല നടി ഉര്‍വശി തലകറങ്ങി വീണതടക്കമുള്ള സംഭവഭങ്ങള്‍ വിനു പറയുന്നു.

ഊട്ടിയിലെ റാണി പാലസ് ആയിരുന്നു മെയിന്‍ ലൊക്കേഷന്‍. കാലാള്‍പട എന്ന സിനിമയിലുള്ള താരങ്ങളായിരുന്നു ഈ ചിത്രത്തിലും. സുരേഷ് ഗോപി, ജയറാം, സുകുമാരന്‍, ഉര്‍വശി, ബാബു ആന്റണി, തുടങ്ങിയ താരങ്ങളൊക്കെ ഉണ്ട്. അന്നത്തെ അട്രാക്ഷന്‍ സില്‍ക്ക് സ്മിതയും ഉണ്ടായിരുന്നു. ഇന്ന് കാരവന്‍ ഒക്കെ വന്നതിന് ശേഷം താരങ്ങള്‍ അവരവരുടെ ഷോട്ടിന് മാത്രം വന്ന് പലരും തിരിച്ച് പോവുകയാണ്.

ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുകയാണ്. രാത്രിയിലാണ് ഷൂട്ടിംഗ്. സുരേഷ് ഗോപിയുടെ കഥാപാത്രം നെഗറ്റീവാണ്. പക്ക വില്ലനാണ്. ബാബു ആന്റണി ക്വട്ടേഷന്‍ ഗ്രൂപ്പുമായി വരുന്നു. അതിന്റെ അന്വേഷണവുമായി വരുന്ന പൊലീസ് ഓഫീസറാണ് സുകുമാരന്‍. താക്കോല്‍ കൊണ്ടുള്ള ഒരു കളിയാണ് ക്ലൈമാക്‌സില്‍ നടക്കുന്നത്. ഒടുവില്‍ കുറ്റങ്ങളെല്ലാം ചെയ്യുന്നത് സുരേഷ് ഗോപിയാണെന്ന് സുകുമാരന്‍ കണ്ടുപിടിക്കുന്നതാണ് ക്ലൈമാക്‌സ്. ലാസ്റ്റ് സുരേഷ് ഗോപി ലിക്കര്‍ തലയിലൂടെ ഒഴിച്ച് തീ കൊളുത്തി മരിക്കുന്നുണ്ട്.

ഈ സീനിന്റെ റീഹേഴ്‌സല്‍ നടന്നിരുന്നു. സുരേഷ് ഗോപി, ജയറാം, സുകുവേട്ടന്‍, ഉര്‍വശി എന്നിവരാണ് ഉള്ളത്. റിഹേഴ്‌സലിനിടെ സുരേഷിന്റെ കുറച്ച് ഡയലോഗുകള്‍ തെറ്റി പോകുന്നുണ്ട്. പക്ഷേ അവിടെ ഒരു ആര്‍ട്ടിസ്റ്റിന്റെ ഈഗോ ഭയങ്കരമായി വര്‍ക്ക് ചെയ്യുന്നത് ഞാന്‍ ആദ്യമായി കണ്ടത് അവിടെ നിന്നാണ്.

സുരേഷ് ഗോപി നല്ല പെര്‍ഫോമന്‍സാണ്. സുരേഷ് ഗോപി ഡയലോഗ് പറഞ്ഞ് നടന്ന് വരികയാണ്. പെട്ടെന്ന് സുകുവേട്ടന്‍ താന്‍ എന്താടോ ശിവാജി ഗണേശനോ? എന്താണ് ശിവാജി ഗണേശനെക്കാളും ഇത്രയും ഓവറായി അഭിനയിക്കുന്നത്.

അത്രയധികം ടെക്‌നിഷ്യന്മാരുടെ മുന്നില്‍ വെച്ച് സുകുവേട്ടന്‍ സുരേഷ് ഗോപിയെ ഇന്‍സള്‍ട്ട് ചെയ്തു. സുരേഷ് പാവമാണ്. ഒരു കുട്ടിയുടെ സ്വഭാവമാണ്. അദ്ദേഹം ആകെ അന്തം വിട്ട് മുറിയുടെ പുറത്ത് പോയി. അവിടെ നിന്ന് ഒരു തേങ്ങല്‍ കേള്‍ക്കാം. ആ സമയത്ത് എല്ലാവരെക്കാളും ഒരു പടിയ്ക്ക് മുന്നില്‍ നിന്നുള്ള അഭിനയമായിരുന്നു സുരേഷ് ഗോപിയുടേത്. ആ ഈഗോ ആയിരിക്കാം സുകുവേട്ടന്‍ പ്രശ്‌നമാക്കിയതെന്ന് തോന്നു.

പിന്നീട് ആശാനെ ഞാനൊരു തമാശ പറഞ്ഞതല്ലേ അങ്ങനെ കൂട്ടിയാല്‍ മതി എന്ന് പറഞ്ഞ് സുകുവേട്ടനത് ഒരു തമാശയാക്കി മാറ്റി. സീന്‍ എടുത്തപ്പോള്‍ സുരേഷ് ഗോപി അത് ഗംഭീരമാക്കി. ശേഷം ഡ്യൂപ്പിനെ ആണ് തീ കൊളുത്തുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം