ഞാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ല.. രാഹുല്‍ മനസ്സ് തുറന്ന് സംസാരിക്കാന്‍ പറ്റിയ കൂട്ടുകാരന്‍: വിനു മോഹന്‍

താന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായത് തനിക്ക് ഏറെ അടുപ്പമുള്ള രമേശ് ചെന്നിത്തല ക്ഷണിച്ചത് കൊണ്ടാണെന്ന് നടന്‍ വിനു മോഹന്‍. കഴിഞ്ഞ ദിവസം വിനു മോഹന്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രാഹുല്‍ ഗാന്ധിയോട് സംസാരിച്ചതിനെ കുറിച്ചാണ് നടന്‍ ഇപ്പോള്‍ പറയുന്നത്.

താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ല. ഏറെ അടുപ്പമുള്ള രമേശ് ചെന്നിത്തല എംഎല്‍എ ക്ഷണിച്ചതു കൊണ്ടാണ് രാഹുലുമായി സംസാരിക്കാന്‍ കഴിഞ്ഞത് എന്നാണ് വിനു മോഹന്‍ പറഞ്ഞത്. ഇംഗ്ലീഷ് സിനിമകള്‍ കാണാറുണ്ടെങ്കിലും ഏറ്റവും ഇഷ്ടം ഇറാനിയന്‍ സിനിമകളാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇറാനിയന്‍ സിനിമകളുടെ ബൗദ്ധികമായുള്ള ഔന്നത്യവും വേറിട്ട രീതിയുമാണ് ഇഷ്ടം കൂടാന്‍ കാരണം. താന്‍ അഭിനയിച്ച ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും അത് അയച്ചു തരണമെന്നും രാഹുല്‍ വിനുവിനോട് അഭ്യര്‍ഥിച്ചു.

Read more

കണ്ടല്‍ക്കാടുകളുടെ പുനരുജ്ജീവനം, തെരുവില്‍ അലയുന്നവരുടെ പുനരധിവാസം എന്നിവയില്‍ ഇടപെടുന്ന കാര്യവും രാഹുലിനോടു സംസാരിച്ചു. ശരിക്കും മനസ്സുതുറന്നു സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരനെയാണ് തനിക്കു രാഹുലില്‍ കാണാന്‍ കഴിഞ്ഞത് എന്നാണ് വിനു മോഹന്‍ പറയുന്നത്.