ടോയ്ലെറ്റില്ലാത്തതിനാല്‍ മൂത്രമൊഴിക്കാന്‍ കുളത്തിനടുത്തുള്ള സ്ഥലത്തേക്ക് മാറി നിന്നു, അപ്പോഴാണ് ഒരു സ്ത്രീയുടെ ഭയങ്കര ചീത്തവിളി: വിനു മോഹന്‍

പതിനഞ്ച് വര്‍ഷത്തിലധികമായി സിനിമാമേഖലയുടെ ഭാഗമാണ് നടന്‍ വിനു മോഹന്‍. ഇപ്പോഴിതാ സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍.

‘നിവേദ്യത്തിന്റെ ആദ്യ ഷോട്ട് പതിനെട്ട് റീടേക്ക് എടുത്തു ഞാന്‍ കാരണം. ആ ഷോട്ട് എടുക്കുന്നതിന് മുമ്പ് ഒരു സംഭവം നടന്നിരുന്നു. അതിന്റെ പരിഭ്രമത്തില്‍ നില്‍ക്കുമ്പോഴാണ് ഷോട്ടിന് വിളിക്കുന്നത് അതാണ് അത്രത്തോളം റീടേക്കിന് കാരണമായത്.

ഷോട്ടിന് റെഡിയായി നില്‍ക്കുമ്പോള്‍ മൂത്രമൊഴിക്കാന്‍ തോന്നി. ടോയ്‌ലെറ്റില്ലാത്തതിനാല്‍ കുളത്തിനടത്തുള്ള സ്ഥലത്തേക്ക് മാറി നിന്നു. അപ്പോഴാണ് ഭയങ്കര ചീത്തവിളി കേള്‍ക്കുന്നത്. ഞാന്‍ കുളക്കടവിനടുത്ത് വന്ന് നിന്നത് മോശം ഉദ്ദേശത്തോടെയാണെന്ന് പറഞ്ഞ് അവിടെയുള്ള മാനസീകമായി ചെറിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു സ്ത്രീയാണ് എന്നെ ചീത്ത പറഞ്ഞത്. വിനു പറയുന്നു.

സംഭവം മനസിലാകാതെ പരിഭ്രമത്തില്‍ നില്‍ക്കുമ്പോഴാണ് ഷോട്ടിന് വിളിക്കുന്നത്. ഇപ്പോഴും ആ സീനെടുത്ത് നോക്കിയാല്‍ കാണാം ഞാന്‍ വിയര്‍ത്ത് കുളിച്ച് നില്‍ക്കുന്നത്. ഗ്യാലക്‌സി സ്റ്റാര്‍ ട്രോളുകള്‍ ഞാനും കാണാറുണ്ട്. വിഷമം ഒന്നും തോന്നിയിട്ടില്ല. ഇത്തരത്തില്‍ ട്രോളുകള്‍ ഉണ്ടാക്കാന്‍ ഒരു കഴിവുവേണം. അതിനെ അഭിനന്ദിക്കേണ്ടതാണ്. വിനു കൂട്ടിച്ചേര്‍ത്തു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു