'ആമിര്‍ ഖാനെ കാണാന്‍ പോയിട്ടില്ല, ; 'ജയ ജയ ജയ ജയ ഹേ' ബോളിവുഡ് റീമേയ്ക്ക്, പ്രതികരണവുമായി വിപിന്‍ ദാസ്

ബേസില്‍ ജോസഫിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’ ഹിന്ദിയിലേക്ക് റീമേയ്ക്ക് ചെയ്യുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സംവിധായകന്‍ വിപിന്‍ ദാസ് രംഗത്ത്. കേട്ടത് പോലെ ഇതിന് വേണ്ടി താന്‍ മുംബൈയിലേക്ക് പോയിട്ടില്ലെന്നും സിനിമ റീമേക്ക്് ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതെയുള്ളുവെന്നും അദ്ദേഹം റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
‘ആമിര്‍ ഖാനെ കാണാന്‍ മുംബൈയിലേക്ക് പോയിട്ടില്ല. ചിത്രം റീമേയ്ക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളു. ഇപ്പോള്‍ കാണുന്ന വാര്‍ത്തകള്‍ എല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. , വിപിന്‍ ദാസ് വ്യക്തമാക്കി.

ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് ‘ജയ ജയ ജയ ജയ ഹേ’ കാഴ്ച്ചവെച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28നാണ് ജയ ജയ ജയ ജയ ഹേ തിയറ്ററുകളില്‍ എത്തിയത്. കേരളത്തിലെ മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിക്കുന്ന പെണ്‍കുട്ടി തന്റെ ജീവിതകാലത്ത് അനുഭവിച്ച് കടന്നുപോകുന്ന സാഹചര്യങ്ങളെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ബബ്ലു അജുവാണ് ഛായാഗ്രഹണം. ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ജോണ്‍ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാര്‍,ശബരീഷ് വര്‍മ്മ, ജമൈമ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്. ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Latest Stories

മതത്തിൻ്റെ പേരിൽ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെ സർക്കാർ നടപടിയെടുത്തേക്കും

വഖഫ് പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ പരാതി നൽകി കോൺഗ്രസ്

ഇനിയില്ല; നിർണായക തീരുമാനം സ്ഥിരീകരിച്ച് മോഹൻലാൽ

ഈ കാരണം കൊണ്ടാണ് താൻ ഇനി മലയാള സിനിമയിൽ പ്രവർത്തിക്കാത്തതെന്ന് ഇളയരാജ

ഏത് പൂരം കലക്കിയാണ് ട്രംപ് വിജയിച്ചത്? നവ്യ ജയിച്ചാൽ കേന്ദ്രമന്ത്രിയാക്കും; വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് റാലിയിൽ സുരേഷ് ഗോപി

ട്രംപും മസ്‌കും അമേരിക്കയിലെ 'ഡീപ് സ്റ്റേറ്റും', വരാനിരിക്കുന്നതെന്ത്?

ട്രംപിന്റെ യുദ്ധത്തില്‍ പടനായകനാണോ ഇലോണ്‍ മസ്‌ക്?ച ട്രംപും മസ്‌കും അമേരിക്കയിലെ 'ഡീപ് സ്റ്റേറ്റും', വരാനിരിക്കുന്നതെന്ത്?

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ട്രംപോണോമിക്‌സിൻ്റെ ഇരട്ട സ്വാധീനം: ഗുണങ്ങളും ദോഷങ്ങളും

വയനാട് ഭക്ഷ്യകിറ്റ് വിതരണം നിർത്തിവെക്കണം; മേപ്പാടി പഞ്ചായത്തിന് നിർദ്ദേശം നൽകി കളക്ടർ

ശാസ്ത്രി എനിക്ക് അയച്ച മെസേജ് മറക്കാൻ കഴിയില്ല, തുടരെയുള്ള സെഞ്ചുറിക്ക് പിന്നാലെ വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ