എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

എസ്. ജെ സൂര്യ- ഫഹദ് കൂട്ടുകെട്ടിൽ വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചതോടുകൂടി വലിയ പ്രതീക്ഷയിലാണ് ആരാധകർ. എസ്. ജെ സൂര്യ ആദ്യമായി മലയാളത്തിലെത്തുന്നുവെന്നതും പ്രതീക്ഷ ഉയർത്തുന്ന ഘടകമാണ്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ വിപിൻ ദാസ്.
കോമഡി, ആക്ഷൻ- ഗ്യാങ്ങ്സ്റ്റർ ഴോണറുകൾ മിക്സ് ചെയ്താണ് ചിത്രമൊരുങ്ങുന്നതെന്നാണ് വിപിൻ ദാസ് പറയുന്നത്. എസ്.ജെ സൂര്യയെ ലൗഡ് ആയിട്ടല്ല ഈ സിനിമയിൽ പ്രസൻ്റ് ചെയ്യാൻ നോക്കുന്നതെന്നും വിപിൻ ദാസ് പറയുന്നു.

“എസ്.ജെ സൂര്യയും ഫഹദുമുള്ള സിനിമയെക്കുറിച്ച് കൂടുതൽ ഇപ്പോൾ പറയാൻ പറ്റാത്ത അവസ്ഥയാണ്. എൻ്റെ കഴിഞ്ഞ സിനിമകൾ പോലെ കംപ്ലീറ്റ് ഹ്യൂമറല്ല ഈ സിനിമ. കോമഡി, ആക്ഷൻ ഗ്യാങ്സ്റ്റർ ഴോണറുകൾ മിക്സ് ചെയ്തിട്ടുള്ള സിനിമയാണ്. ഒരു ഴോണർ മാത്രം സ്പെസിഫൈ ചെയ്ത് പറയാൻ ഇപ്പോൾ പറ്റില്ല.

എസ്.ജെ സൂര്യയെ ലൗഡ് ആയിട്ടല്ല ഈ സിനിമയിൽ പ്രസൻ്റ് ചെയ്യാൻ നോക്കുന്നത്. പുള്ളിയോട് മുമ്പ് പറഞ്ഞിട്ടുള്ള കഥകളിൽ മുഴുവൻ ലൗഡ് ആയിട്ടുള്ള കഥാപാത്രങ്ങൾ ആവർത്തിച്ചു വരുന്നതുകൊണ്ടാണ് ഒഴിവാക്കേണ്ടി വന്നത്. ഈ സിനിമയിൽ അത് വരാതിരിക്കാൻ ശ്രമിക്കുന്നുണ്ട്.

ഫഹദിന്റെ കഥാപാത്രത്തെയും അതുപോലെ പ്രസന്റ് ചെയ്യാനാണ് നോക്കുന്നത്, എന്നുവെച്ച് രണ്ടുപേരെയും സട്ടിൽ ആയി പ്രസന്റ് ചെയ്യുമെന്നല്ല, കഥക്ക് ആവശ്യമുള്ള രീതിയിൽ രണ്ടുപേരെയും അവതരിപ്പിക്കും. കൂടുതൽ ഒന്നും പറയാനായിട്ടില്ല.” എന്നാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ വിപിൻ ദാസ് പറഞ്ഞത്

പൃഥ്വിരാജ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഗുരുവായൂരമ്പല നടയിൽ’ ആണ് വിപിൻ ദാസിന്റെ ഏറ്റവും പുതിയ ചിത്രം. നിഖില വിമലും അനശ്വര രാജനുമാണ് നായികമാരായെത്തുന്നത്. കൂടാതെ തമിഴ് താരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡി- എന്റർടൈനർ ഴോണറിലാണ് ചിത്രമെത്തുന്നത്. ആടുജീവിതത്തിന് ശേഷമെത്തുന്ന പൃഥ്വിരാജിന്റെ മലയാള ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ.

കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജഗദീഷ്, ബൈജു, ഇർഷാദ്, സിജു സണ്ണി, രേഖ, മനോജ് കെ. യു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. നീരജ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ അങ്കിത് മേനോൻ ആണ്.

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ