ജയപ്രിയ ഒരു ഡിമാന്‍ഡേ വച്ചുള്ളൂ.. വെളുപ്പിന് മൂന്നുമണിക്ക് അവളുടെ വീട്ടിലെത്തി വിളിച്ചിറക്കി..; പ്രണയം പറഞ്ഞതിനെ കുറിച്ച് വിശാഖ് നായര്‍

കങ്കണ റണാവത്ത് ചിത്രം ‘എമര്‍ജന്‍സി’യിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നടന്‍ വിശാഖ് നായര്‍. ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധി ആയാണ് വിശാഖ് വേഷമിടുന്നത്. തന്റെ വിവാഹത്തെ കുറിച്ചും ഭാര്യയെ കുറിച്ചും വിശാഖ് പറഞ്ഞ വാക്കുകളാണ് ഇതിനിടെ ശ്രദ്ധ നേടുന്നത്.

ജൂണ്‍ 9ന് ആണ് വിശാഖിന്റെ വിവാഹം കഴിഞ്ഞത്. ജയപ്രിയയാണ് വിശാഖിന്റെ ഭാര്യ. വീട്ടുകാര്‍ ആലോചിച്ച് കൊണ്ടുവന്ന വിവാഹലോചനയാണ്. ഒന്നുരണ്ടു വട്ടം ജയപ്രിയയെ കണ്ട് സംസാരിച്ചിട്ടാണ് വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ അവള്‍ തന്നോട് ഒരു ഡിമാന്റ് വച്ചിരുന്നതായാണ് വിശാഖ് പറയുന്നത്.

ഒന്നുരണ്ടു വട്ടം തങ്ങള്‍ മീറ്റ് ചെയ്ത് ജോലിയുടെ തിരക്കുകളും ഇഷ്ടങ്ങളും സംസാരിച്ചു. താന്‍ സിനിമാ മേഖല ആയതുകൊണ്ട് തന്റെ പ്രഫഷനെ അവള്‍ എങ്ങനെ എടുക്കുമെന്ന് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. ജയപ്രിയ ഒരു ഡിമാന്‍ഡേ വച്ചുള്ളൂ..

”വീടിനു പുറത്ത് സെലിബ്രിറ്റിയും പബ്ലിക് ഫിഗറുമൊക്കെ ആയിരിക്കും, പക്ഷേ, വീടിനകത്ത് എന്റെ ഹസ്ബന്‍ഡായി മാത്രം നില്‍ക്കണം” എന്നായിരുന്നു ഡിമാന്റ്. അത് തനിക്ക് ഇഷ്ടപ്പെട്ടു. അത് കഴിഞ്ഞാണ് വീട്ടുകാര്‍ പരസ്പരം കണ്ടതു തന്നെ എന്നാണ് വിശാഖ് പറയുന്നത്.

ജയപ്രിയയോടുള്ള ഇഷ്ടം കൊണ്ട് നിശ്ചയത്തിനു മുമ്പ് ഒരു സര്‍പ്രൈസ് കൊടുക്കാന്‍ പ്ലാന്‍ ചെയ്തു. ഒരു രാത്രി ഞാന്‍ ബെംഗളൂരുവിലെത്തി, കൂട്ടുകാരന്റെ വീട്ടില്‍ തങ്ങി. വെളുപ്പിന് മൂന്നുമണിക്ക് അവളുടെ വീട്ടിലെത്തി. അമ്മയോട് അവളുടെ ബാക്പാക്ക് എടുത്തു വയ്ക്കണമെന്നു നേരത്തേ പറഞ്ഞിരുന്നു.

അവളെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് വണ്ടിയില്‍ കയറ്റി. ഒന്നര മണിക്കൂര്‍ ഡ്രൈവ് ചെയ്തു ചെല്ലുമ്പോള്‍ അവിടെയൊരു നൈറ്റ് ട്രക്കിങ് സ്‌പോട്ടുണ്ട്. വെളുപ്പാന്‍കാലത്തെ ഇരുട്ടില്‍ അവളുടെ കൈ പിടിച്ച് മല കയറി. മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ മഞ്ഞിന്റെ പുതപ്പിനുള്ളില്‍ നിന്ന് അവളോട് തന്റെ ഇഷ്ടം അറിയിച്ചു എന്നാണ് വിശാഖ് പറയുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു