മാര്‍ക്ക് ആന്റണി സെന്‍സര്‍ ചെയ്യാന്‍ കൈക്കൂലി വാങ്ങിയത് ആറര ലക്ഷം രൂപ, കഷ്ടപ്പെട്ട് സമ്പാദിച്ച പണം അഴിമതിക്കായി പോയി; വെളിപ്പെടുത്തി വിശാല്‍

‘മാര്‍ക്ക് ആന്റണി’ സിനിമ  റിലീസ് ചെയ്യാനായി ആറര ലക്ഷം രൂപ കൊടുക്കേണ്ടി വന്നുവെന്ന് നടന്‍ വിശാല്‍. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നതായി വിശാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫിസില്‍ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് അനുഭവം. ചിത്രം റിലീസ് ചെയ്യാന്‍ മൂന്നു ലക്ഷവും, യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മൂന്നര ലക്ഷം രൂപയും താന്‍ നല്‍കി എന്ന് വിശാല്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി.

പണം ട്രാന്‍സ്ഫര്‍ ചെയ്ത അക്കൗണ്ട് വിവരങ്ങളും താരം പുറത്തുവിട്ടിട്ടുണ്ട്. ”വെള്ളിത്തിരയില്‍ അഴിമതി കാണിക്കുന്നത് നല്ലതാണ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അല്ല. ഇത് എനിക്ക് ദഹിക്കുന്നില്ല. പ്രത്യേകിച്ച് സര്‍ക്കാര്‍ ഓഫിസുകളില്‍. അതിലും മോശമായത് സിബിഎഫ്‌സി മുംബൈ ഓഫിസിലാണ്.”

”എന്റെ സിനിമ മാര്‍ക്ക് ആന്റണി ഹിന്ദി പതിപ്പിന് 6.5 ലക്ഷം നല്‍കേണ്ടി വന്നു. 2 ഇടപാടുകള്‍. സ്‌ക്രീനിംഗിന് 3 ലക്ഷവും സര്‍ട്ടിഫിക്കറ്റിന് 3.5 ലക്ഷവും. എന്റെ കരിയറില്‍ ഒരിക്കലും ഈ അവസ്ഥ നേരിട്ടിട്ടില്ല. ഇന്ന് റിലീസ് ചെയ്ത സിനിമ മുതല്‍ ബന്ധപ്പെട്ട ഇടനിലക്കാരന്‍ മേനഗയ്ക്ക് പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.”

”ഇത് ബഹുമാനപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു. ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല, ഭാവിയിലെ നിര്‍മാതാക്കള്‍ക്ക് വേണ്ടിയാണ്. സംഭവിക്കുന്നില്ല.”

”ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അഴിമതിക്കായി പോയി ? ഒരു വഴിയുമില്ല. എല്ലാവര്‍ക്കും കേള്‍ക്കാന്‍ കഴിയുന്ന തെളിവുകള്‍. എന്നത്തേയും പോലെ സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് വിശാല്‍ പറയുന്നത്. അതേസമയം, 100 കോടി ക്ലബ്ബില്‍ കയറിയ മാര്‍ക്ക് ആന്റണി ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?