ഒ.ടി.ടി റൈറ്റ്‌സിനായി പ്ലാറ്റ്‌ഫോമുകള്‍ മത്സരത്തില്‍; 'കണ്ണപ്പ' റിലീസ് വൈകും? പ്രതികരിച്ച് നായകന്‍

മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന ‘കണ്ണപ്പ’യുടെ റിലീസ് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ നായകന്‍ തന്നെയാണ് റിലീസ് വൈകിയേക്കുമെന്ന ആശങ്ക പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ ഒ.ടി.ടി ഡീല്‍ വെകുന്നതിനാലാണ് റിലീസ് വൈകാനുള്ള കാരണമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നായകന്‍ വിഷ്ണു മഞ്ചു പറയുന്നത്.

ചിത്രത്തിന്റെ ഒ.ടി.ടി ഡീല്‍ ലോക്ക് ആയിട്ടില്ല എന്നത് ശരിയാണ് എന്നാല്‍ അതിനാല്‍ റിലീസ് നീളും എന്ന പ്രചരണം ശരിയല്ലെന്നും പുതിയ അഭിമുഖത്തില്‍ വിഷ്ണു മഞ്ചു പ്രതികരിച്ചു. കണ്ണപ്പയുടെ ഡിജിറ്റല്‍ റൈറ്റ്‌സിലൂടെ വലിയൊരു തുകയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. മൂന്ന് പ്ലാറ്റ്‌ഫോമുകളാണ് ഒ.ടി.ടി റൈറ്റ്‌സിന് വേണ്ടി മത്സരിച്ചുകൊണ്ടിരുന്നത്.

ഇപ്പോള്‍ മറ്റൊരു ജനപ്രിയ പ്ലാറ്റ്‌ഫോം കൂടി ആ മത്സരത്തിലേക്ക് എത്തിയിട്ടുണ്ട്. ഡീല്‍ ഏറെക്കുറെ ഉറച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്നാണ് വിഷ്ണു മഞ്ചു പറയുന്നത്. അതേസമയം, കണ്ണപ്പ എന്ന ശിവഭക്തന്റെ കഥ പറയുന്ന ചിത്രം 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ഭക്ത കണ്ണപ്പ’യ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് കണ്ണപ്പ ചിത്രം എത്തുന്നത്.

മോഹന്‍ലാല്‍ കൂടാതെ പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവരും ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തുന്നുണ്ട്. പ്രീതി മുകുന്ദന്‍, കാജല്‍ അഗര്‍വാള്‍, ശരത് കുമാര്‍, മോഹന്‍ ബാബു, അര്‍പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും.

Latest Stories

ഗാസയിൽ ഇസ്രായേൽ പുനരാരംഭിച്ച വംശഹത്യയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 400 കവിഞ്ഞു

കൂടല്‍മാണിക്യ ക്ഷേത്ര വിവാദം; ബാലു നല്‍കിയ കത്തില്‍ വിശദീകരണം തേടാന്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

നമ്മുടെ പാടത്തെ പിള്ളേർ വിചാരിച്ചാൽ ഈ പാകിസ്ഥാൻ ടീമിനെ തോല്പിക്കാം; അതിദയനീയം അവസ്ഥ; ന്യുസിലാൻഡിനെതിരെ വീണ്ടും പരാജയം

ആംബുലന്‍സിന്റെ വഴി മുടക്കിയ യുവതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്; 7000 രൂപ പിഴ

പി കെ ശശിയുടെ അംഗത്വം പുതുക്കാൻ തീരുമാനം; ഇനിമുതൽ സിപിഐഎം നായാടിപ്പാറ ബ്രാഞ്ച് കമ്മിറ്റിയിൽ പ്രവര്‍ത്തിക്കും

കലക്ടറേറ്റിൽ ബോംബ് ഭീഷണിയുണ്ടെന്ന് സന്ദേശം; പരിശോധനക്കിടെ തേനീച്ച കൂട് ഇളകി, സബ് കളക്ടർ ആല്‍ഫ്രഡിനും സംഘത്തിനും പരിക്ക്

ആരാധകർ പറഞ്ഞാൽ നടത്തിയിരിക്കും; റീ റിലീസിൽ പിടിമുറുക്കി ഇതിഹാസ ചിത്രവും!

'നോക്കു മീന്‍സ് ലുക്ക്, ബസില്‍ ചെന്നിറങ്ങിയാല്‍ ലഗേജ് എടുത്ത് ഇറക്കാന്‍ നോക്കുകൂലി കൊടുക്കണം'; ഈ പ്രതിഭാസം കേരളത്തില്‍ മാത്രമേ ഉള്ളുവെന്ന് നിര്‍മല സീതാരാമന്‍; സിപിഎമ്മിനെ പരിഹസിച്ച് രാജ്യസഭയില്‍ ധനമന്ത്രിയുടെ 'കഥാപ്രസംഗം'

വരുമാനം 350 കോടി, നികുതി അടച്ചത് 120 കോടി; ഷാരൂഖ് ഖാനെ പിന്നിലാക്കി അമിതാഭ് ബച്ചന്‍

പാലക്കാട് വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 5 കിലോ കഞ്ചാവ്; പ്രതി ഭാനുമതി പിടിയിൽ