'ഒരു ദിവസം യാഥാര്‍ത്ഥ്യം നിങ്ങള്‍ സ്വപ്നം കണ്ടതിനെക്കാള്‍ മികച്ചതായിരിയ്ക്കും' ചിത്രം പങ്കുവെച്ച് വിഷ്ണു, പിന്തുണയുമായി ആരാധകര്‍

മിനിസ്‌ക്രീന്‍ താരം അനുശ്രീയും ഭര്‍ത്താവ് വിഷ്ണുവും പിരിഞ്ഞുവെന്ന വാര്‍ത്തകളാണ് അടുത്തിടെ പുറത്തുവന്നത്. വിവാഹം തനിക്ക് പറ്റിയ അബദ്ധമാണെന്നാണ് അടുത്തിടെ ഒരു നല്‍കിയ അഭിമുഖത്തില്‍ അനുശ്രീയും പറഞ്ഞിരുന്നു.

തന്റെ യൂട്യൂബ് ചാനലിലൂടെയും അഭിമുഖങ്ങളിലൂടെയും ഭര്‍ത്താവുമായുള്ള പിണക്കത്തിന്റെ കാരണം പലതവണ വിശദീകരിച്ച് ന്നാല്‍ ഒരിടത്ത് പോലും തന്റെ ഭാഗം വിഷ്ണു തുറന്ന് പറഞ്ഞില്ല. ഇപ്പോഴിതാ വിഷ്ണു പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലാവുന്നത്.

വേര്‍പിരിയുന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം ആദ്യമായി വിഷ്ണു പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലാവുന്നത്. ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്ന ലൊക്കേഷന്‍ ചിത്രമാണ് വിഷ്ണു പങ്കുവച്ചിരിയ്ക്കുന്നത്. ‘ഒരു ദിവസം യാഥാര്‍ത്ഥ്യം നിങ്ങള്‍ സ്വപ്നം കണ്ടതിനെക്കാള്‍ മികച്ചതായിരിയ്ക്കും’ എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്. കൈയ്യടിച്ചും സ്നേഹം അറിയിച്ചും കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

അതേ സമയം അനുശ്രീയ്ക്ക് ഒപ്പമുണ്ടായിരുന്ന ചിത്രങ്ങള്‍ എല്ലാം വിഷ്ണു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും ഡിലീറ്റ് ചെയ്തു. വിവാഹത്തിന്റെയും വളകാപ്പിന്റെയും, കപ്പിള്‍ ടാറ്റും അടിച്ചതിന്റെയും ഒക്കെ വീഡിയോസും ഫോട്ടോയും വിഷ്ണുവിന്റെ പേജില്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് എല്ലാം താരം ഡിലീറ്റ് ചെയ്ത് ഒഴിവാക്കി. വെറും ഏഴ് പോസ്റ്റുകള്‍ മാത്രമാണ് അവശേഷിയ്ക്കുന്നത്.

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം