കള്ളന്‍ ആണെന്ന് പറഞ്ഞ് ട്രെയിനില്‍ നിന്നും പിടിച്ചു, ബോഡി ഷെയിമിംഗിന്റെ ഏറ്റവും പീക്ക്, കരഞ്ഞിട്ടും വിട്ടില്ല: വിഷ്ണു ഉണ്ണികൃഷ്ണന്‍

ട്രെയ്ന്‍ യാത്രയ്ക്കിടെ തന്നെ കള്ളനായി ചിത്രീകരിച്ച സംഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍. സുഹൃത്തായ ബിബിന്‍ ജോര്‍ജിനൊപ്പം ഫളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് താന്‍ അനുഭവിച്ച ദുരവസ്ഥയെ കുറിച്ച് വിഷ്ണു സംസാരിച്ചത്. സ്‌കൂള്‍ കലോത്സവത്തിന് പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് വിഷ്ണു പറഞ്ഞത്.

”അന്ന് സ്‌കൂളില്‍ നിന്നും കലോത്സവത്തില്‍ പങ്കെടുക്കാന്‍ കൊണ്ട് പോയി. എന്റെ ടീച്ചറിന്റെ ഭര്‍ത്താവിനൊപ്പമാണ് പോവുന്നത്. അദ്ദേഹം അടുത്തുള്ള മറ്റൊരു സ്‌കൂളിലെ അധ്യാപകനാണ്. ടീച്ചറിന് സമയമില്ലാത്തത് കൊണ്ട് എന്നെയും അവര്‍ക്കൊപ്പം വിട്ടതാണ്. എനിക്ക് മിമിക്രി മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് അവരുടെ എല്ലാ പരിപാടിയും കഴിഞ്ഞ് എന്റെ ഐറ്റം തീരുന്നത് വരെ കാത്തിരിക്കുകയാണ് സാറും കുട്ടികളും.”

”ഒടുവില്‍ എന്റെ ഐറ്റം കഴിഞ്ഞ് തിരികെ പോരുകയാണ്. ട്രെയിനിന് പോകാനുള്ളത് കൊണ്ട് റിസള്‍ട്ട് എന്തായി എന്നറിയാന്‍ കാത്തിരിക്കാനൊന്നും സമയം ഇല്ലായിരുന്നു. അന്ന് ഫസ്റ്റ് കിട്ടുന്ന കുട്ടികളുടെ ഫോട്ടോ മാത്രമേ എടുക്കുകയുള്ളു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒന്‍പത് മണി. ട്രെയിന്‍ രണ്ട് മണിക്കേ വരികയുള്ളു. അങ്ങനെ അവിടെ കാത്ത് നില്‍ക്കുമ്പോഴാണ് മിമിക്രിയില്‍ പങ്കെടുത്ത വേറൊരു കുട്ടി വരുന്നത്.”

”അവനോട് റിസള്‍ട്ട് എന്തായി എന്ന് ചോദിച്ചപ്പോള്‍ ഒന്നാം സ്ഥാനം 21-ാം നമ്പറിനാണെന്ന് പറഞ്ഞു. നോക്കുമ്പോള്‍ അത് എന്റെ നമ്പറാണ്. അങ്ങനെയാണ് അതില്‍ വിജയിച്ചത് ഞാനാണെന്ന് അറിയുന്നത്. ഇതോടെ വലിയ സന്തോഷത്തോടെയാണ് ട്രെയിനില്‍ കയറുന്നത്. കാല് കുത്താന്‍ പോലും സ്ഥലമില്ലായിരുന്നു. ഒടുവില്‍ ഞാനും എന്റെ കൂട്ടുകാരനും കൂടെ വാതിലിന്റെ സൈഡിലായി സ്ഥലം കിട്ടി നിന്നു. ഇടയ്ക്ക് ഒരു പ്രായമുള്ള ആള് ഞങ്ങളെ തിക്കി ഞെരുക്കി ബാത്ത്റൂമിലേക്ക് പോയി.”

”തിരികെയും അതുപോലെ പോയി. പെട്ടെന്ന് അദ്ദേഹമൊരു കരച്ചിലാണ്. അദ്ദേഹത്തിന്റെ പേഴ്സ് ആരോ അടിച്ച് മാറ്റിയെന്ന്. ശേഷം അത് ഞാനാണെന്ന് പറഞ്ഞു. അന്നേ ബോഡി ഷെയിമിംഗിന്റെ ഏറ്റവും പീക്കായ സമയമാണ്. കേട്ടവരെല്ലാം എന്റെ നേരെ തിരിഞ്ഞു. ഇതോടെ ഞാനല്ല പേഴ്സ് എടുത്തതെന്നും ഞാനിങ്ങനെ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയാണെന്നുമൊക്കെ പറഞ്ഞു. സ്‌കൂളിന്റെ ഐഡിന്റിറ്റി കാര്‍ഡ് വരെ കാണിച്ച് കൊടുത്തു. എന്നിട്ടും അവര്‍ വിട്ടില്ല. എന്റെ കണ്ണൊക്കെ നിറഞ്ഞ് വരികയാണ്.”

”പക്ഷേ ആളുകള്‍ എന്റെ ശരീരം മൊത്തം പരിശോധിച്ചിട്ടും പേഴ്സ് കിട്ടിയില്ല. ഇവന്‍ ഒറ്റയ്ക്കാവില്ല, വേറെയും ആളുകളുണ്ടാവും. അതൊക്കെ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ടാവുമെന്നൊക്കെ ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍ പേഴ്സ് അയാള്‍ ഇരുന്നിടത്ത് നിന്നും തിരികെ കിട്ടി. ഇതോടെ എന്നെ പിടിച്ച് നിര്‍ത്തിയവരൊക്കെ വിട്ടിട്ട് പോയി. രാവിലെ 5 മണിക്ക് ട്രെയിന്‍ തൃശൂര്‍ എത്തിയപ്പോള്‍ പത്രം വാങ്ങി. അതില്‍ എന്റെ മത്സരഫലം ഉണ്ടായിരുന്നു. അത് ഞാന്‍ അവരെ കാണിച്ച് കൊടുത്തിട്ടാണ് പോന്നത്” എന്നാണ് വിഷ്ണു പറഞ്ഞത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി