എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ത്ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കഴിഞ്ഞ ദിവസം, തൊഴിലാളി ദിനത്തില്‍ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആത്മാര്‍ത്ഥതയുള്ള തൊഴിലാളി അച്ഛനാണ് എന്നും മക്കളൊക്കെ നല്ല നിലയിലായിട്ടും അദ്ദേഹം ഇപ്പോഴും എറണാകുളം മാര്‍ക്കറ്റില്‍ ജോലിക്കു പോകുന്നുണ്ടെന്നും വിഷ്ണു പറയുന്നു.

”ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആത്മാര്‍ഥതയുള്ള തൊഴിലാളി, എന്റെ അച്ഛന്‍. മക്കള്‍ക്ക് ഒക്കെ ജോലിയും കുടുംബവും വീടും ആയി, മകന്‍ ആണെങ്കില്‍ സൂപ്പര്‍ സ്റ്റാറും.. എന്നിട്ടും അച്ഛന്‍ ഇപ്പോഴും എറണാകുളം മാര്‍ക്കറ്റില്‍ ജോലിക്ക് പോകുന്നുണ്ട്. തൊഴിലാളി ദിനാശംസകള്‍” എന്നാണ് അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് വിഷ്ണു കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തുന്നുണ്ട്. വിനയ് ഫോര്‍ട്ട്, ജിസ് ജോയ് തുടങ്ങിയവരും വിഷ്ണുവിനെ പ്രശംസിച്ചെത്തി. മകന്‍ അറിയപ്പെടുന്ന നടനും തിരക്കഥാകൃത്തും ആയിട്ടും മാര്‍ക്കറ്റില്‍ ദിവസും ജോലിക്ക് പോകുന്ന അച്ഛന്‍ ഉണ്ണികൃഷ്ണനെ കുറിച്ച് വിഷ്ണു നേരത്തെയും സംസാരിച്ചിട്ടുണ്ട്.

എറണാകുളത്ത് ഒരു കടയില്‍ ജോലിക്ക് നില്‍ക്കുകയാണ് ഉണ്ണികൃഷ്ണന്‍. നിലവില്‍ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് വിഷ്ണു. ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് കൂട്ടുക്കെട്ടിലെ പുതിയ സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിച്ചിരുന്നു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി