വിനയന്റെ മകൻ എന്ന മേൽവിലാസം മാറി, ഇനി ധൈര്യമായി ചാൻസ് ചോദിച്ച് പോകാം: വിഷ്ണു വിനയ്

നീണ്ട ഇടവേളയ്ക്ക് വിനയന്റെ സമവിധാനത്തിലൊരുങ്ങിയ ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തിലെ കണ്ണൻ കുറുപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ട കഥപാത്രമായിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചും സിനിമയിലേയ്ക്ക് എത്തിയതിനെക്കുറിച്ചും വിഷ്ണു പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നതിനെയാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്.

സംവിധായകൻ വിനയന്റെ മകൻ എന്നതായിരുന്നു തന്റെ ഇതുവരെയുള്ള മേൽവിലാസം. ഇപ്പോൾ താൻ ഒരു നടനായി മാറി തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു കഥാപാത്രം ചെയ്തിട്ട് ഇത്രയും ശ്രദ്ധകിട്ടുന്നത്. അഭിനയം തുടരാമെന്ന് ആത്മവിശ്വാസം ഇപ്പോൾ വന്നു ഇനി ഒരു സംവിധായകന്റെയടുത്ത് ധൈര്യമായി ചെന്ന് അവസരം ചോദിക്കാൻ പറ്റുമെന്നും, കൂടുതൽ ചാൻസ് തേടിപ്പോകാൻ തന്നെയാണ് ഇനി തന്റെ തീരുമാനമെന്നും വിഷ്ണു പറഞ്ഞു.

സിനിമയിലേയ്ക്ക് എത്തിയതിനെ കുറിച്ചും വിഷണു പറയുന്നുണ്ട്. അച്ഛനെ സഹായിക്കലായിരുന്നു തന്റെ ജോലി. തിരക്കഥ ടൈപ്പ് ചെയ്യലായിരുന്നു തന്റെ ജോലി. പിന്നീട് താൻ പടത്തിൽ ഉടനീളം അച്ഛനെ അസിസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. 2020 ഫെബ്രുവരിയിലാണ് നിർമാതാവിനെ തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് വായിച്ചു കേൾപ്പിക്കുന്നതും സിനിമ ചെയ്യാമെന്ന് തീരുമാനമാവുന്നതും.

അതുകഴിഞ്ഞിട്ടാണ് അച്ഛൻ എന്നോട് ഈ കഥാപാത്രം താൻ ചെയ്യണമെന്ന് പറഞ്ഞത്. ഈ പടത്തിൽ അഭിനയിക്കാൻ ആ​ഗ്രഹമുണ്ടായിരുന്നെങ്കിലും ചോദിക്കാൻ പേടിയായിരുന്നു. മറ്റുള്ള കഥാപാത്രങ്ങളെ അപേക്ഷിച്ച് ​ഗ്രാഫുള്ള കഥാപാത്രമാണ് കണ്ണൻ കുറുപ്പ്. ഈ കഥാപാത്രത്തിന്റെ ഘടന മാറുന്നുണ്ട്. തനിക്ക് നല്ല താത്പര്യമുള്ള കഥാപാത്രമായിരുന്നു. ക്യാമറാമാൻ ഷാജിയേട്ടനോടൊക്കെ ചർച്ച ചെയ്താണ് ഈ തീരുമാനമെടുക്കുന്നത്. നിർമാതാവിനോട് ചോദിച്ചപ്പോൾ അവർക്കും സമ്മതമായിരുന്നു. അങ്ങനെയാണ് താൻ ആ ചിത്രത്തിലേയ്ക്ക് എത്തിയത്.

Latest Stories

പുതിയ ചിന്തയുമായി വന്നാല്‍ സ്വീകരിക്കും; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ബിനോയ് വിശ്വം

ഫഹദിനും നസ്രിയയ്ക്കും വേണ്ടി നെഞ്ചുംവിരിച്ച് മലയാളത്തിന്റെ പ്രിയ താരം; അഡ്വ കൃഷ്ണരാജ് കണ്ടം വഴി ഓടിയെന്ന് സോഷ്യല്‍ മീഡിയ

"ആർക്കും അറിയാത്ത ഒരു രോഗം എനിക്കുണ്ട്, അതിന് ചികിത്സയില്ല": എമിലിയാനോ മാർട്ടിനെസ്സ്

മഞ്ജു വാര്യര്‍ നിലപാട് വ്യക്തമാക്കിയില്ല; സംവിധായകനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം; തോമസ് കെ തോമസിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

താക്കറേ തുറന്നുവിട്ട ഗര്‍ജ്ജിക്കുന്ന കടുവയെ തളയ്ക്കാനാകുമോ ബിജെപിയ്ക്ക്?

ഉദ്ദവോ ഷിന്‍ഡേയോ? ആരെ തള്ളും ആരെ കൊളളും മറാത്താഭൂമി; താക്കറേ തുറന്നുവിട്ട ഗര്‍ജ്ജിക്കുന്ന കടുവയെ തളയ്ക്കാനാകുമോ ബിജെപിയ്ക്ക്?

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു; ദീപശിഖ തെളിയിച്ച് പിആര്‍ ശ്രീജേഷ്

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 18കാരന് ദാരുണാന്ത്യം; സുഹൃത്ത് പരിക്കുകളോടെ ചികിത്സയില്‍

അത്യാവശ്യമായി ഒന്‍പത് ലക്ഷം വേണം; ലോറി വില്‍ക്കുന്നുവെന്ന് അറിയിച്ച് മനാഫ്