' അത് വിവാഹജീവിതത്തെ കുറിച്ചല്ല ; ട്വീറ്റില്‍ വിശദീകരണവുമായി വിഷ്ണു വിശാല്‍

നടന്‍ വിഷ്ണു വിശാല്‍ അടുത്തിടെ പങ്കുവെച്ച ഒരു ട്വീറ്റ് വൈറലായിരുന്നു. സോഷ്യല്‍ മീഡിയ വിഷ്ണു വിശാലും ജ്വാലയും വേര്‍പിരിയുന്നുവെന്ന രീതിയില്‍ ഇതിനെ വ്യാഖ്യാനിച്ചു.
ഇപ്പോഴിതാ അതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. താന്‍ ഉദ്ദേശിച്ചത് തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് വിഷ്ണു വിശാല്‍ വ്യക്തമാക്കിയിരിക്കുന്നത്.

‘എല്ലാവര്‍ക്കും നമസ്‌കാരം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പുള്ള എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. അത് പ്രൊഫഷണല്‍ ജീവിതത്തെ ഉദ്ദേശിച്ച് ഞാന്‍ എഴുതിയ വാക്കുകളായിരന്നു. വ്യക്തിപരമായ കാര്യമൊന്നുമല്ല’. വിഷ്ണു വിശാല്‍ വിശദീകരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു വിവാദപരമായ ട്വീറ്റ് വിഷ്ണു പങ്കുവച്ചത്.

‘ഇതൊന്നും സാരമില്ല. ഞാന്‍ വീണ്ടും ശ്രമിച്ചു. എന്നാല്‍ വീണ്ടും പരാജിതനായി. വീണ്ടും ഞാന്‍ പഠിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ടത് തന്റെ തെറ്റ് കാരണമല്ല. അത് വഞ്ചിക്കപ്പെട്ടതും നിരാശയും കാരണമാണ്’ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

ജീവിതപാഠങ്ങള്‍ എന്ന ഹാഷ്ടാഗും താരം നല്‍കിയിരുന്നു. നടന്റെ പോസ്റ്റിന് പിന്നാലെ രണ്ടാമതും ഡിവോഴ്‌സിന്റെ കാര്യവും തീരുമാനമായെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിഷ്ണു വിശാലും ജ്വാലയും വിവാഹിതരായത്.

ആദ്യ വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു ജ്വാലയുമായുള്ള വിഷ്ണുവിന്റെ പ്രണയബന്ധം ചര്‍ച്ചയാത്. 2021ലായിരുന്നു ഇവരുടെ വിവാഹം

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം