സ്റ്റെപ്പ് കയറുമ്പോള്‍ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു, ഇപ്പോള്‍ ഞാന്‍ 22 കിലോ കുറച്ചു: വിസ്മയ മോഹന്‍ലാല്‍

ശരീരഭാരം കുറച്ച സന്തോഷം പങ്കുവെച്ച് താരപുത്രി വിസ്മയ മോഹന്‍ലാല്‍. മോഹന്‍ലാല്‍ മലയാള സിനിമയുടെ രാജാവായി വാഴുമ്പോഴും വെള്ളിത്തിരയില്‍ നിന്നും മാറിയാണ് വിസ്മയയുടെ യാത്ര. പ്രണവ് മോഹന്‍ലാല്‍ സിനിമയിലെത്തിയപ്പോഴും വിസ്മയയുടെ അരങ്ങേറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ ആയോധനകലാ പരിശീലനം കൊണ്ട് 22 കിലോ ശരീര ഭാരം കുറയ്ക്കാനായതിന്റെ സന്തോഷമാണ് വിസ്മയ പങ്കുവെച്ചിരിക്കുന്നത്.

വിസ്മയയുടെ കുറിപ്പ്:

ഫിറ്റ് കോഹ് തായ് ലാന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിന് വേണ്ടി ഒന്നും ചെയ്യാതെ ഞാന്‍ വര്‍ഷങ്ങള്‍ ചെലവഴിച്ചു.

കോണിപ്പടി കയറുമ്പോള്‍ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ എന്റെ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു. ഇപ്പോള്‍ ഇതാ ഈ ഞാന്‍ ഇവിടെ, 22 കിലോ കുറച്ചു, ശരിക്കും ഒരുപാട് സുഖം തോന്നുന്നു. ഇത് സാഹസികമായ യാത്രയായിരുന്നു. ആദ്യമായി ” മ്യു തായ്” പരീക്ഷിക്കുന്നത് മുതല്‍ അതിമനോഹരമായ കുന്നുകള്‍ കയറുന്നത് വരെ, നമ്മള്‍ ഒരു പോസ്റ്റ്കാര്‍ഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകള്‍ വരെ.

ഇത് ചെയ്യാന്‍ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് ലഭിക്കാനില്ല.. എന്റെ പരിശീലകന്‍ ടോണി ഇല്ലാതെ എനിക്കിത് സാദ്ധ്യമാവുമായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഏറ്റവും മികച്ച പരിശീലകന്‍. ദിവസവും അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ നൂറ് ശതമാനവും എനിക്കായി നല്‍കി. ഓരോ ഘട്ടത്തിലും എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പരിക്കുകള്‍ പറ്റിയപ്പോള്‍ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളില്‍ തളരാതെ മുന്നോട്ട് പോവണമെന്ന് എന്റെ തലച്ചോറിനെ പഠിപ്പിച്ചു. എനിക്കിതിന് കഴിയില്ല എന്ന് തോന്നിയ സമയങ്ങളുണ്ട്. എന്നാല്‍ അതിന് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു. ഭാരം കുറയ്ക്കുക എന്നതിലുപരി ഇവിടെ നിന്ന് എനിക്ക് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്.

പുതിയ കാര്യങ്ങള്‍ ചെയ്തു, മനോഹരമായ മനുഷ്യരെ കണ്ടുമുട്ടി. എന്നില്‍ വിശ്വസിക്കാന്‍ പഠിച്ചു. എല്ലാത്തിലുമുപരി ചെയ്യണം എന്ന് പറയുന്നതിനേക്കാള്‍ അത് പ്രാവര്‍ത്തികമാക്കാന്‍ പഠിച്ചു. ഇത് ജീവിതം മാറ്റിമറിച്ചെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകള്‍ക്ക് നടുവിലായിരുന്നു ഞാന്‍. അടുത്ത തവണ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും! ഒരു കോടി നന്ദി…

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ