കുടുംബത്തില്‍ കയറി കളിക്കരുത്.. കനല്‍ ഒരു തരി അങ്ങനെ കെടാതെ ഇരുന്നോട്ടെ ആവശ്യമുണ്ട് ഇനിയും..; വിവേക് ഗോപന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

സുരേഷ് ഗോപിയുടെ വന്‍ വിജയത്തിന് പിന്നാലെ കുറിപ്പുമായി വിവേക് ഗോപന്‍. രാഷ്ട്രീയ വിരോധത്തിന്റെ ഒറ്റക്കാരണത്താല്‍ തളര്‍ത്താന്‍, തകര്‍ക്കാന്‍, ഒറ്റപ്പെടുത്താന്‍, ഒറ്റുകാരന്‍ ആക്കാന്‍ ശ്രമിച്ചവര്‍ കൂടിയാണ് ഈ വിജയം എന്നാണ് വിവേക് ഗോപന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ആരോപണങ്ങളും ആക്ഷേപങ്ങളും ആകാം. പക്ഷേ അതിനും ഒരു പരിധിയുണ്ട്. കുടുംബത്തില്‍ കയറി കളിക്കരുത്. തൃശൂര്‍ വിജയം എന്ന തരത്തില്‍ വിധിയെഴുതിയപ്പോള്‍ വിജയത്തോളമെത്തുന്ന മുന്നേറ്റങ്ങള്‍ക്ക് കേരളക്കര സാക്ഷിയായതും എടുത്തു പറയേണ്ടതാണ് എന്നാണ് ബിജെപിയുടെ മത്സരത്തെ പുകഴ്ത്തി നടന്റെ കുറിപ്പ്.

വിവേക് ഗോപന്റെ കുറിപ്പ്:

കെട്ടുകഥകള്‍ കഥകള്‍ ആക്കി ചമച്ചവര്‍ക്ക് മുന്നില്‍ തലയെടുപ്പോടെ പൂര പ്രഭയോടെ സുരേഷേട്ടന്‍….. ചെമ്പല്ല തനിത്തങ്കം ആണ് സുരേഷ് ഗോപി എന്ന് തൃശ്ശിവപേരൂര്‍ വിധിയെഴുതിയപ്പോള്‍ നിഷ്പ്രഭമായി പോയത് കെ.മുരളീധരനും വിഎസ് സുനില്‍ കുമാറും മാത്രമല്ല… ജയപരാജയങ്ങളുടെ അളവുകോല്‍ ഇല്ലാതെ മനുഷ്യത്വവും സ്‌നേഹവും അളന്നു മുറിക്കാതെ യഥേഷ്ടം കൊടുത്ത ഒരു മനുഷ്യസ്‌നേഹിയെ രാഷ്ട്രീയ വിരോധത്തിന്റെ ഒറ്റക്കാരണത്താല്‍ തളര്‍ത്താന്‍, തകര്‍ക്കാന്‍, ഒറ്റപ്പെടുത്താന്‍, ഒറ്റുകാരന്‍ ആക്കാന്‍ ശ്രമിച്ചവര്‍ കൂടിയാണ്… ഈ വിജയം ബിജെപിയുടെ മാത്രമല്ല..

കമ്മി, സുഡാപ്പി, കൊങ്ങി, അര്‍ബന്‍ നക്‌സല്‍ മതേതരന്‍, മാനവികന്‍, ബുദ്ധിജീവി, മാപ്ര എന്നിങ്ങനെ പല ശാസ്ത്രീയ നാമങ്ങളില്‍ അറിയപ്പെടുന്നവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ഉജ്ജ്വലവിജയം… നിങ്ങളും കൂടിയാണ് ഈ മൃഗീയ ഭൂരിപക്ഷത്തിലേക്ക് സുരേഷ് ഏട്ടനെ എത്തിച്ചത്…നിങ്ങളുടെ നിസ്തുല സേവനം ഭാവിയില്‍ മറ്റുള്ള മണ്ഡലങ്ങളില്‍ കൂടി വിട്ടു തരണം എന്ന ഒരു അപേക്ഷ ഈ അവസരത്തില്‍ വയ്ക്കട്ടെ… കാരണം ആടിനെ പട്ടിയാക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി നിങ്ങള്‍ മുന്നില്‍വച്ച കെട്ടുകഥകള്‍ ജനങ്ങള്‍ പരിശോധിച്ചു ശേഷം നിങ്ങളെ തന്നെ കണ്ടം വഴി ഓടിച്ചു തൃശ്ശൂരിലെ ജനങ്ങള്‍… ഓടിയ ചിലര്‍ രാഷ്ട്രീയം തന്നെ മതിയാക്കിയാല്‍ മതിയെന്ന ചിന്തയില്‍ എത്തിനില്‍ക്കുന്നു…. അതെ, ജനങ്ങള്‍ നിങ്ങള്‍ക്ക് താക്കീത് തന്നിരിക്കുകയാണ്.

ആരോപണങ്ങളും ആക്ഷേപങ്ങളും ആകാം… പക്ഷേ അതിനും ഒരു പരിധിയുണ്ട്.. കുടുംബത്തില്‍ കയറി കളിക്കരുത്… തൃശ്ശൂര്‍ വിജയം എന്ന തരത്തില്‍ വിധിയെഴുതിയപ്പോള്‍ വിജയത്തോളമെത്തുന്ന മുന്നേറ്റങ്ങള്‍ക്ക് കേരളക്കര സാക്ഷിയായതും എടുത്തു പറയേണ്ടതാണ്.. ശോഭാ സുരേന്ദ്രനെയും വി മുരളീധരനെയും രാജീവ് ചന്ദ്രശേഖരനെയും കൃഷ്ണകുമാര്‍ ജിയും അടക്കം മികച്ച സ്ഥാനാര്‍ത്ഥികളെ അണിനിരത്തി ബിജെപി വിവിധ മണ്ഡലങ്ങളില്‍ നടത്തിയ തേരോട്ടം അവിസ്മരണീയമാണ്.. ഇവരുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനുള്ള അവസരം എനിക്കുണ്ടായി എന്നതും അഭിമാനകരം തന്നെ.

#കേരളത്തില്‍ താമര വിരിയും എന്നു പറഞ്ഞാല്‍ വിരിഞ്ഞിരിക്കും# അമ്പാനെ……തൃശൂര്‍ എടുക്കും എന്ന് പറഞ്ഞാല്‍ എടുത്തിരിക്കും… കേരളം ഭരിക്കുന്നവര്‍ക്കും 1.. പ്രതിപക്ഷം പോലും അല്ലാത്ത ബിജെപി ക്കും 1…. ഇതെന്തൊക്കെയാ ഇവിടെ നടക്കുന്നത്… ബൈ ദി ബൈ നമുക്ക് ഒരു കപ്പിത്താന്‍ ഉണ്ടല്ലോ.. ഊരിപ്പിടിച്ച വാളിന്റെയും…….. അല്ലെങ്കില്‍ വേണ്ട… കനല്‍ ഒരു തരി അങ്ങനെ കെടാതെ ഇരുന്നോട്ടെ.. ആവശ്യമുണ്ട് ഇനിയും..

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു