സുരേഷേട്ടന് വേണ്ടി പ്രചാരണത്തിന് ഇറങ്ങും, നിയമസഭയില്‍ ഞാന്‍ വീണ്ടും മത്സരിക്കും: വിവേക് ഗോപന്‍

സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണത്തില്‍ സജീവമായി ഇറങ്ങുമെന്ന് നടന്‍ വിവേക് ഗോപന്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല എന്നാല്‍ നിയമസഭയില്‍ താന്‍ വീണ്ടും മത്സരിക്കും എന്നാണ് വിവേക് ഗോപന്‍ പറയുന്നത്. നേരത്തെ ചവറ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി വിവേക് ഗോപന്‍ മത്സരിച്ചിരുന്നു.

”സുരേഷേട്ടന് സപ്പോര്‍ട്ട് ഇല്ലെങ്കില്‍ നമ്മള്‍ ആരെയാ സപ്പോര്‍ട്ട് ചെയ്യണ്ടേ. തീര്‍ച്ചയായിട്ടും ഉണ്ടാകും. പിന്നെ ബാക്കി കഴിയുന്നത് പോലെ എല്ലാ സ്ഥലത്തും പോയി എല്ലാവരെയും സപ്പോര്‍ട്ട് ചെയ്യാനുള്ള പ്ലാനും മനസിലുണ്ട്. ഇനി സമയം കൊണ്ട് അങ്ങനെയുള്ള പരിപാടികളില്‍ ചില വ്യത്യാസം വരുന്നുണ്ടെങ്കിലേയുള്ളു.”

”എന്നാലും കഴിയുന്നിടത്തോളം എല്ലായിടത്തും പോയി സപ്പോര്‍ട്ട് ചെയ്യണം എന്ന പ്രതീക്ഷയിലാണ് ഉള്ളത്. പാര്‍ലമെന്റ് ഇലക്ഷന് ഞാന്‍ എന്തായാലും ഗോദയിലേക്ക് ഇല്ല. പിന്നില്‍ നിന്നും പ്രവര്‍ത്തിക്കാനുള്ള തീരുമാനമാണ്. നിയമസഭാ ഇലക്ഷനില്‍ താല്‍പര്യമുണ്ട്.”

”പുതിയ പുതിയ തലമുറകള്‍ വരട്ടെ. എല്ലാം നല്ലതിന് വേണ്ടിട്ട് എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. നല്ല കാര്യങ്ങള്‍ നമ്മുടെ നാടിനും രാജ്യത്തിനും നടക്കാന്‍ വേണ്ടിയുള്ള ചിന്താഗതിക്കാരനാണ് ഞാന്‍” എന്നാണ് വ്ിവേക് ഗോപന്‍ ഫില്‍മിബീറ്റിനോട് പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, സീരിയലുകളില്‍ തിളങ്ങി നില്‍ക്കുന്ന നടനാണ് വിവേക് ഗോപന്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായിരുന്നു നടന്‍ ബിജെപി ബന്ധം പരസ്യമാക്കിത്. സ്ഥാനാര്‍ഥിയായേക്കുമെന്നും സൂചന വന്നതിന് പിന്നാലെ തന്നെ ചവറ മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയുവുകയുമായിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു