"വിവേക് ഒബ്രോയ് എന്റെ സെക്കന്റ് ഓപ്ഷനായിരുന്നു, ആ നടനായിരുന്നു എന്റെ മനസിൽ...."; ജിനു.വി.ഏബ്രഹം

പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് കടുവ. ചിത്രം റീലിസായതിനു പിന്നാലെ ചിത്രത്തിലെ നായകനായ പൃഥ്വിരാജിനൊപ്പം തന്നെ വില്ലനായി എത്തിയ വിവേക് ഒബ്രോയിനെയും ആരാധകർ ഏറ്റെടുത്തിരിന്നു. കടുവയിൽ ഐ.ജി ജോസഫ് ചാണ്ടി ഐ.പി.എസായി തകര്‍ത്താടുകയായിരുന്നു വിവേക്.

എന്നാല്‍ ചിത്രത്തില്‍ ജോസഫ് ചാണ്ടി ഐ.പി.എസ് എന്ന കഥാപാത്രം ചെയ്യാന്‍ താന്‍ മനസില്‍ കണ്ടിരുന്നത് വിവേക് ഒബ്രോയിയെ ആയിരുന്നില്ലെന്നെന്ന് തുറന്നു പറയുകയാണ് ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ ജിനു എബ്രഹാം. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്. തിരക്കഥ എഴുതുമ്പോള്‍ വിവേക് ഒബ്രോയിയുടെ മുഖമായിരുന്നോ വില്ലന് എന്ന ചോദ്യത്തിന് വിവേക് ഒബ്രോയ് ആയിരുന്നില്ല അരവിന്ദ് സ്വാമിയുടെ മുഖമായിരുന്നു തന്റെ മനസില്‍ എന്നും ജിനു പറഞ്ഞു.

“ഞങ്ങള്‍ അരവിന്ദ് സ്വാമിയെ കോണ്‍ടാക്ട് ചെയ്തിരുന്നു. അപ്പോഴാണ് അദ്ദേഹം മലയാളത്തില്‍ മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തുവെന്ന് അറിഞ്ഞത്. രണ്ട് സിനിമകള്‍ തമ്മില്‍ ഡേറ്റ് ക്ലാഷ് ഉണ്ടായി. അതിന് ശേഷമാണ് വിവേക് ഒബ്രോയില്‍ എത്തുന്നത്. എന്റെ മനസിലെ സെക്കന്റ് ഓപ്ഷനായിരുന്നു വിവേക് ഒബ്രോയ് എന്നാൽ അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാത്ത കൊണ്ടാണ് വിവേകിനെ തിരഞ്ഞെടുത്തതെന്നും ജിനു പറഞ്ഞു.

കടുവ എന്ന ചിത്രത്തില്‍ ഏതൊക്കെ താരങ്ങള്‍ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്ന ചോദ്യത്തിന് പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നായിരുന്നു ജിനുവിന്റെ മറുപടി.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി