മോദി ചിത്രത്തെ പിന്തുണയ്ക്കാന്‍ ബോളിവുഡിന് ഭയം, എനിക്കിതൊരു പ്രചോദനകഥയാണ്: വിവേക് ഒബ്‌റോയ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക് “പി എം നരേന്ദ്രമോദി”യെ പിന്തുണയ്ക്കാന്‍ ബോളിവുഡിന് ഭയമാണെന്ന് നടന്‍ വിവേക് ഒബ്‌റോയ്. ഇന്ത്യാ ടുഡേയുമായുള്ള അഭിമുഖത്തിലാണ് വിവേക് ഇക്കാര്യം പറഞ്ഞത്. ഈ ചിത്രത്തിന് എതിരായി നില്‍ക്കുന്ന ഒരു മഹാസഖ്യം ഉണ്ടെന്നും തന്റെ സിനിമ നിരോധിക്കണമെന്നാണ് പലരുടെയും ആവശ്യമെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു.

“എനിക്ക് ഇതൊരു വൈകാരിക യാത്രയും ഒരു പ്രചോദന കഥയുമാണ്. ഏതൊരു പ്രചോദനാത്മക കഥയും എങ്ങിനെയാണ് നിങ്ങള്‍ വെല്ലുവിളികളെ അതിജീവിച്ചതെന്നാണ് കാണിക്കുന്നത്. അത് തന്നെയാണ് ഈ സിനിമയിലും ഉള്ളത്. ബോളിവുഡ് സിനിമാ ലോകം എപ്പോഴും എളുപ്പമുള്ളതും മൃദുവായതുമായ വിഷയങ്ങളെയാണ് കൈകാര്യം ചെയ്യുന്നത്. രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് ഭയമാണ്” വിവേക് ഒബ്‌റോയ് പറഞ്ഞു.

Read more

നേരത്തെ ചിത്രത്തിന്റെ പ്രദര്‍ശനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകും എന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതു വരെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഈ തീരുമാനം സുപ്രീം കോടതിയും ശരിവെച്ചിരുന്നു. ചിത്രം മെയ് 24ന് തിയേറ്ററുകളിലെത്തും.